scorecardresearch

ഹലോ ഡിസംബർ; സ്കോട്‌ലൻഡ് ഓർമകളിൽ ഭാവന

“വൺസ് അപ്പ് ഓൺ എ ടൈം ഇൻ സ്കോട്ട്ലൻഡ്” എന്ന അടികുറിപ്പാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്

ഹലോ ഡിസംബർ; സ്കോട്‌ലൻഡ് ഓർമകളിൽ ഭാവന

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഭാവന ആരാധകർക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സ്കോട്ട്ലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ഷെയർ ചെയ്തത്. “വൺസ് അപ്പ് ഓൺ എ ടൈം ഇൻ സ്കോട്ട്ലൻഡ്” എന്ന അടികുറിപ്പാണ് ചിത്രങ്ങൾക്ക് നൽകിയത്. ‘ആഡം ജോൺ’ എന്ന ചിത്രത്തിന്റെ ഷൂട്ട് സമയത്ത് പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.

ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bhavana latest photo in memories of scotland december