ഇതെല്ലാം മിസ് ചെയ്യുന്നു, തിരികെ പോയാലോ; കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ച് ഭാവന

താൻ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന

Bhavana, ഭാവന, lockdown, ഭാവന ലോക്ക്ഡൗൺ, Bhavana New Photos, Ramya Nambeesan, Bhavana videos, Bhavana Ramya Nambeesan, Bhavana dubai dubai, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം

ലോക്ക്ഡൗൺ എല്ലാവരെയും വീടുകൾക്കുള്ളിലേക്ക് തളച്ചിരിക്കുകയാണ്. ആഘോഷങ്ങളും യാത്രകളും കൂടിച്ചേരലുകളുമില്ലാതെ വീടിനുള്ളിലേക്ക് എല്ലാവരും ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. പഴയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ഓർമ്മകൾ ഈ സമയത്ത് ചിന്തകളിലേക്ക് കടന്ന് വരുന്നത് വളരെ സ്വാഭാവികമാണ്. അങ്ങനെ താൻ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന.

നടിമാരായ രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രമ്യയും, മൃദുലയും, ശിൽപയും കമന്റുമായി എത്തിയിട്ടുണ്ട്.

‘കരയിപ്പിക്കുമോ’ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാൻ ‘ആരുടെയെങ്കിലും ടൈം മെഷീൻ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം. ഭാവനയെ പോലെ തങ്ങളും ആ നല്ല നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ട് എന്ന് അവരും പറയുന്നു.

ലോക്ക്ഡൗണിൽ ഷൂട്ടിങ്ങിനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. ലോക്ക്ഡൗൺ ദിനങ്ങൾ തങ്ങൾ എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് ചിലരെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read Also: ‘കൊച്ചിന് എന്നെ മനസ്സിലാകുമോ!’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേർളി

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്.

എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിൽക്കലാണ് പ്രണയമെന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana instagram photo with friends

Next Story
‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളിPearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam"/>
The moderation of comments is automated and not cleared manually by malayalam.indianexpress.com