സിനിമാമേഖലയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കണമെന്ന് നടി ഭാവന. ഇത്തരം പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകള്‍ സഹായിക്കുമെന്നും ഭാവന അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ അഭിപ്രായപ്രകടനം.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ താനൊരു ആക്ടീവ് മെംബറല്ലെന്നും സംഘടനയില്‍ തനിയ്ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ലെന്നും എന്നാല്‍ അത്തരമൊരു വേദി ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു. നിരവധി ആളുകള്‍ ഡബ്യൂസിസിയില്‍ വന്ന് തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ പറയുന്നുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് നായകനായ ആദം എന്ന സിനിമയില്‍ ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ