അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലാണ് നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. ആ പ്രണയം പൂവണിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഭാവനയുടെ കൂട്ടുകാരികളായിരുന്നു. സയനോര, ഷഫ്‌ന, ശ്രിത ശിവദാസ്, രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്‍പ്പ ബാലന്‍.

Read More: ഇവര്‍ ഭാവനയുടെ ചങ്കാണ്!

ഈ കൂട്ടുകാരികള്‍ ഒരിക്കല്‍ കൂടി ഒന്നിച്ചിരിക്കുകയാണ്. ഇത്തവണ. ശില്‍പ്പയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായിരുന്നു ഇവരുടെ ഒത്തുകൂടല്‍. ശ്രിത ഒഴികെ മറ്റെല്ലാവരും ഉണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആടിയും പാടിയും ഇവര്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കാണുന്നവര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതാണ്.

നേരത്തേ ഭാവനയുടെ വിവാഹത്തിന്റെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രഫി ഒരുക്കിയ വീഡിയോ തുടങ്ങിയത് ഈ ആറുകൂട്ടുകാരികളുടെ ആശംസകളോടെയായിരുന്നു. ഭാവന തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന് ഓരോ വാക്കിലും നോക്കിലും അവര്‍ അടയാളപ്പെടുത്തുന്നുണ്ട്.

View this post on Instagram

PC- @sainu_whiteline

A post shared by Shilpa Bala (@shilpabala) on

വിവാഹത്തിന് ഭാവനയ്ക്ക് സര്‍പ്രൈസൊരുക്കാനും തങ്ങളാലാവുന്ന വിധം ഓരോ നിമിഷവും കൂട്ടുകാരിയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും അവര്‍ നടത്തിയ ശ്രമങ്ങളും ഏവരുടേയും ഹൃദയം കവരുന്നതായിരുന്നു. വിവാഹ വിരുന്ന് നടക്കുന്ന ഹാളിലേക്ക് എത്തിയ ഭാവനയെയും നവീനെയും നൃത്തം ചെയ്താണ് ഇവര്‍ വരവേറ്റത്. വിവാഹവിരുന്നിലെ ഭാവനയുടെ വേഷം അതിമനോഹരമായിരുന്നു. ബോളിവുഡ് നടികളെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള ലെഹങ്കയായിരുന്നു ഭാവന അണിഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook