scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

സൗഹൃദത്തിന്റെ രാവുകൾ, സന്തോഷത്തിന്റെയും; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോ

രമ്യ നമ്പീശൻ, സയനോര, ശിൽപ ബാല, മൃദുല മുരളി, എന്നിവരാണ് ഭാവനയുടെ കൂടെ നൃത്തം ചെയ്തത്

Bhavana, ഭാവന, Bhavana New Photos, Ramya Nambeesan, Bhavana videos, Shilpa Bala, Sayanora, Mridula Murali, Bhavana Ramya Nambeesan, Bhavana dubai dubai, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം

മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് ഭാവന. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും ജീവിതത്തിലെ നിമിഷങ്ങളുടെ വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമാ രംഗത്തിലുള്ളവരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്ന ഭാവന തന്റെ കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവച്ചിട്ടുള്ളത്.

അഭിനേത്രികളായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്.

സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവർക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓർമകളും ഭാവന സാമൂഹ്യമാധ്യമങ്ങളിൽ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുൻപ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമായിരുന്നു അന്ന് ഭാവന പങ്കുവെച്ചത്.

Read More: പിങ്ക് ഗൗണിൽ സ്റ്റൈലായി ഭാവന; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bhavana dance with friends video