മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാലോകത്തും ശ്രദ്ധ നേടിയ താരമാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സഹോദരൻ ജയദേവിനു പിറന്നാൾ ആശംസകൾ​ അറിയിച്ചുകൊണ്ടുള്ള ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്നലെയായിരുന്നു ഭാവനയുടെ സഹോദരൻ ജയദേവിന്റെ പിറന്നാൾ.

ചേട്ടനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഭാവന ചേട്ടനുള്ള ആശംസകൾ കുറിച്ചത്. നിന്നെ പോലൊരു സഹോദരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ, ഈ ലോകം കുറച്ചു കൂടി മനോഹരമായൊരു ഒരിടമായി മാറുമായിരുന്നു. പിറന്നാളാശംസകൾ,” ഭാവന കുറിക്കുന്നു. #BrotherSisterBond, #MyBrotherIsTheBest തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഭാവന, ’96’ന്റെ കന്നട റീമേക്കായ ’99’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ’99’ൽ ഭാവന അവതരിപ്പിച്ചത്. ചിത്രത്തിലെ ഭാവനയുടെ പ്രകടനവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഗണേഷ്​ ആണ് ചിത്രത്തിൽ നായകനായത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ’99’. ‘ആദം ജോൺ’ ആയിരുന്നു ഭാവന അവസാനം അഭിനയിച്ച മലയാളചിത്രം.

View this post on Instagram

@jeunemaree #Bhavana #Bhavanamenon

A post shared by Bhavana Menon Naveen (@bhavanaofficial) on

View this post on Instagram

#Bhavana #Bhavanamenon

A post shared by Bhavana Menon Naveen (@bhavanaofficial) on

Read more: പരാജയപ്പെട്ട പ്രണയങ്ങളും മനോഹരമായ അനുഭവങ്ങളാണ്; മനസ് തുറന്ന് ഭാവന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook