പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മഞ്ജു വാര്യർ. ഇരുവരുടെയും ചിരിപ്പടങ്ങൾ ഷെയർ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവൾക്ക് ആശംസകൾ അറിയിക്കുകയാണ് മഞ്ജു. “പ്രിയപ്പെട്ടവളേ, പിറന്നാളാശംസകൾ. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നൽകിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും.

 

View this post on Instagram

 

Happy birthday my dearest!!! I know you know I know you know I love you!!! @bhavanaofficial

A post shared by Manju Warrier (@manju.warrier) on

Bhavana, Happy Birthday Bhavana, ഭാവന, ഭാവന ജന്മദിനം, Manju Warrier, മഞ്ജു വാര്യർ, Bhavana photos, Bhavana latest photos, Bhavana film photos, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

വിവാഹവേളയിൽ ഭാവനയ്ക്കും നവീനുമൊപ്പം മഞ്ജു വാര്യർ

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘സി ഐഡി മൂസ’, ‘ക്രോണിക് ബാച്ച്ലർ’, ‘ചിന്താമണി കൊലക്കേസ്’, ലോലിപോപ്പ്’, ‘നരൻ’, ‘ഛോട്ടാം മുംബൈ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ‘ആദം ജോൺ’ ആയിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ‘ദൈവനാമത്തിൽ’ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

Bhavana, ഭാവന, Bhavana photos, ഭാവന ചിത്രങ്ങൾ, Bhavana latest photos, Bhavana films, 99, 99 films, Indian express Malayalam, Ie Malayam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

ഭാവന

അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ഭാവന അടുത്തിടെ ’99’ എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയജീവിതത്തിലേക്കു തിരിച്ചെത്തിയിരുന്നു. തൃഷയും വിജയ് സേതുപതിയും അനശ്വരമാക്കിയ ’96’ന്റെ കന്നഡ റീമേക്ക് ആയിരുന്നു ’99’.

Read more: പരാജയപ്പെട്ട പ്രണയങ്ങളും മനോഹരമായ അനുഭവങ്ങളാണ്; മനസ് തുറന്ന് ഭാവന

‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ’99’. ” പ്രീതം ഒരു അവസരവുമായി വന്നപ്പോൾ തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” എന്നാണ് മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് ഭാവന പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook