Latest News

ക്യാമറക്ക് പിന്നിലെ കോപ്രായങ്ങൾ; ഭാവനയുടെ ബി ടി എസ് വീഡിയോ

ഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങൾ അടങ്ങിയ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ഭാവന

bhavana, ഭാവന, bhavana photos, bhavana videos

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിനിടയിലെ രസകരമായ ചില നിമിഷങ്ങൾ അടങ്ങിയ ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് താരം.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.

കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more: ഇതെല്ലാം മിസ് ചെയ്യുന്നു, തിരികെ പോയാലോ; കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ച് ഭാവന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana behind the scenes video

Next Story
അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി അഹാനയും സഹോദരിമാരുംKrishna Kumar, Krishna Kumar family, Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com