scorecardresearch

അഞ്ച് വർഷത്തിനുശേഷം ഭാവന വീണ്ടും മലയാളത്തിൽ; ആശംസകളുമായി മമ്മൂട്ടി

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്

Bhavana, Ntikkakakoru Premandaarnn, Bhavana comeback

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നു. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഭാവന, ഷറഫുദ്ദീൻ തുടങ്ങിയ അഭിനേതാക്കൾക്കും ആശംസകൾ നേർന്നിട്ടുമുണ്ട് മെഗാസ്റ്റാർ.

ഷറഫുദ്ദീനാണ് ആണ് ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bhavana back to malayalam films