/indian-express-malayalam/media/media_files/2025/12/16/bhavana-pinarayi-vijayan-2025-12-16-16-48-56.jpg)
ചിത്രം: ഫേസ്ബുക്ക്
Kerala Government Christmas Lunch 2025: തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
"സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം" എന്ന ക്യാപ്ഷനോടെയായിരുന്നു മന്ത്രി ചിത്രം പങ്കുവച്ചത്. വിവിധ മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിരവധി പ്രമുഖരും വിരുന്നിൽ പങ്കെടുത്തതായാണ് വിവരം.
Also Read: കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല; എല്ലാ സിനിമകളും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും: മുഖ്യമന്ത്രി
ഭാഗ്യലക്ഷ്‌മി ഉൾപ്പെടെയുള്ള മറ്റു ചലച്ചിത്ര പ്രവർത്തകരും വിരുന്നിന്റെ ഭാഗമായി. ഗോവയിലായതിനാൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിരുന്നിൽ പങ്കെടുത്തില്ല. ഇതിനു പകരമായി ലോക്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്നാണ് വിവരം.
Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ
അതേസമയം, 'ദി ഡോർ' ആണ് ഭാവന നായികയായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. പന്ത്രണ്ടു വർഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തിയ ചിത്രംകൂടിയാണ് ദി ഡോർ. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്ത ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമിച്ചത്.
Read More: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us