നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയ ചടങ്ങിലും പതിവ് തെറ്റിക്കാതെ ആ കൂട്ടുകാരികൾ ഒത്തുകൂടി. ഭാവനയും രമ്യ നമ്പീശനും സയനോരയും ശിൽപ്പയും ഷഫ്നയുമെല്ലാം കൂടി മൃദുലയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി മാറ്റി.

ഇവർക്കു പുറമെ വിജയ് യേശുദാസ്, ഗായിക അമൃത, അഭിരാമി, നടൻ മണിക്കുട്ടൻ തുടങ്ങിയവരും മൃദുലയുടെ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read Also: ഈ പയ്യനെന്താ മമ്മൂട്ടിയേക്കാള്‍ ഗൗരവം?; അപൂര്‍വ ചിത്രം

ഇതിനു മുമ്പ് ശിൽപ്പയുടെ സഹോദരിയുടെ വിവാഹത്തിനായിരുന്നു എല്ലാവരും ഒത്തുകൂടിയത്. ഭാവനയുടെ വിവാഹ നാളുകളിലാണ് ഇവരുടെ ചങ്ങാത്തം ആദ്യമായി നമ്മുടെയെല്ലാം ഹൃദയങ്ങളെ സ്പർശിച്ചത്.

 

View this post on Instagram

 

#love #bliss #friends !!! Grape red is new pastel !! @bhavanaofficial @shilpabala !! #instagood #insta #instagram

A post shared by RAMYA NAMBESSAN (@ramyanambessan) on

 

View this post on Instagram

 

Counting down to get our next girl own her man officially #happiness #fam

A post shared by Shilpa Bala (@shilpabala) on

ഞയറാഴ്ചയായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook