/indian-express-malayalam/media/media_files/uploads/2022/03/bhavana-2.jpg)
ജീവിതത്തിൽ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിനുശേഷം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും അടുത്തിടെ നടി ഭാവന ഒരു ദേശീയ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. "ഇതിന്റെ അവസാനം എന്തായിരിക്കും എന്നതില്‍ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും," വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ 'വി ദ് വിമെന്‍' പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.
വനിതാ ദിനത്തിൽ ഭാവന പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഞാൻ ക്ഷമാപണം നടത്തുകയില്ല, നിങ്ങൾ തകർത്തതിനെ ഞാനെങ്ങനെ റിപ്പയർ ചെയ്യുന്നുവെന്നതിന്," എന്നാണ് ഭാവന കുറിക്കുന്നത്.
Read more: എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന
മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ഭാവന. "പിന്തുണ നല്‍കിയവര്‍ ഏറെയുണ്ട്. ആഷിക് അബു, പൃഥ്വിരാജ്, ഷാജി കൈലാസ്, ഭദ്രന്‍ തുടങ്ങി അനേകം പേര്‍ അവരുടെ സിനിമകളില്‍ അവസരം ഓഫര്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്‍റെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. അത്രയ്ക്കും ട്രോമയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. എന്‍റെ മനസ്സമാധാനത്തിനു വേണ്ടി മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു." മാറിനിന്നത് തന്റെ മനസമാധാനത്തിനാണെന്നും മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്നും ഭാവന വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി തിരക്കഥകൾ കേട്ടു തുടങ്ങിയെന്നും ഭാവന പറയുന്നു. 2017ൽ പുറത്തിറങ്ങിയ 'ആദം ജോൺ' ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.