/indian-express-malayalam/media/media_files/uploads/2019/02/bhavana.jpg)
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ചു വിജയമാക്കിയ ’96’. മലയാളിയായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96’ അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രവുമായിരുന്നു. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ’96’ന് കന്നട പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്തയെ കന്നട സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് വരവേറ്റത്. തൃഷയുടെ വേഷം ഭാവനയെ തേടിയെത്തിയപ്പോൾ വിജയ് സേതുപതി ചെയ്ത വേഷം ചെയ്യുന്നത് ഗണേഷാണ്.
ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. '99' എന്നാണ് ചിത്രത്തിന്റെ '96'ന്റെ കന്നടയിലെ പേര്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
/indian-express-malayalam/media/media_files/uploads/2019/02/4-3.jpg)
/indian-express-malayalam/media/media_files/uploads/2019/02/2-1.jpg)
/indian-express-malayalam/media/media_files/uploads/2019/02/6.jpg)
@Official_Ganesh Boss #99Movie poster super...audio coming soon...@Official_Ganesh and #Bhavana waiting for your combination #99Movie@preethamgubbipic.twitter.com/fYgt0AWDJs
— Rajendra prasad Raj (@Rajendr88910272) February 23, 2019
‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് '99'. " പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം," എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് ഭാവന പറഞ്ഞത്.
#Exclusive_Photos_GBoss#99Movie. Photos@Official_Ganesh#Bhavana@preethamgubbi#GStar34#99TheMovie#99Moviepic.twitter.com/ra1UjSftHL
— Official Ganesh Fans (@TheGaneshFC) February 26, 2019
“ഈ ചിത്രം എന്താണ് എന്നെനിക്ക് അറിയേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് ഞാന്‍ യഥാര്‍ത്ഥ ചിത്രം കണ്ടു. സത്യസന്ധമായി പറഞ്ഞാല്‍, റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതു കൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകാറില്ല. പക്ഷേ ’96’ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതു കൊണ്ട് തന്നെ എനിക്കാ കഥ ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകണം ബെംഗളൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി,” ഭാവന കൂട്ടിച്ചേർത്തു.
Valentines Day Wishes From Team '99 #99TheMovie#99Movie#GoldenstarGanesh#Bhavana#GaneshFanspic.twitter.com/15XjvIfUjB
— Ganesh Fans (@GaneshFans) February 14, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us