സിദ്ദിഖ് മമ്മൂട്ടിയെയും നയന്‍ താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഭാസ്കര്‍ ദ റാസ്കലിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവന്നു. അരവിന്ദ് സ്വാമിയും അമലാ പോളുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
തമിഴിലും സിദ്ദിഖ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഭാസ്കര്‍ ഒരു റാസ്കല്‍ എന്നാണ് തമിഴിലെ പേര്. സൂരി, ബേബി നൈനിക, റൊബോ ശങ്കര്‍, അഫ്താബ് ശിവ്ദാസ്നി, നാസര്‍, നികേഷ് പട്ടേല്‍, എന്‍ എസ് രമേഷ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയ് ഉലഗനാഥിന്റേതാണ് ഛായാഗ്രഹണം.
അമ്രീഷാണ് സംഗീതം ഒരുക്കുന്നത്. ഫെഫ്സി വിജയനാണ് സ്റ്റണ്ട് ഒരുക്കുന്നത്. ഹര്‍ഷിനി മൂവീസിന്റെ ബാനറില്‍ എം ഹര്‍ഷിനിയാണ് നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ