scorecardresearch

വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച നർത്തകിയാണ് യാമിനി കൃഷ്ണമൂർത്തി

author-image
Entertainment Desk
New Update
Bharatanatyam veteran Yamini Krishnamurthy, Yamini Krishnamurthy

ഫയൽ ഫൊട്ടോ

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്ന് മാനേജർ അറിയിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വിഖ്യാത നർത്തകിയാണ് ഭരതനാട്യം കലാകാരിയായ യാമിനി കൃഷ്ണമൂർത്തി.

Advertisment

മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക്, യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വയ്ക്കും.

Bharatanatyam veteran Yamini Krishnamurthy

ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിലൂടെ ശ്രദ്ധനേടിയ യാമിനി കൃഷ്ണമൂർത്തി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്റെ മുഖമായിരുന്നു. 2016ലാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം യാമിനിയെ ആദരിച്ചത്.

പതിറ്റാണ്ടുകളായി നൃത്തലോകത്ത് സജീവമായ യാമിനി, നൃത്തം സ്വപ്നംകണ്ട അനേകം കുട്ടികൾക്ക് വഴികാട്ടിയായ്. യാമിനി സ്കൂൾ ഓഫ് ഡാൻസ് എന്ന അക്കാദമിയും യാമിനി നടത്തിയിരുന്നു. യാമിനിയുടെ ചുവടുകളിലെ സാങ്കേതിക കൃത്യതയും ആഴവും സാംസ്‌കാരിക സമ്പന്നതയും എന്നും ആഘോഷിക്കപ്പെട്ടു. ലോകവേദികളിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൻ്റെ പ്രതീകമായാണ് യാമിനിയുടെ നൃത്തം കണക്കാക്കിയിരുന്നത്.

Dance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: