scorecardresearch

നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?

സംവിധായകൻ ആർ. സുകുമാരൻ ഭാനുപ്രിയയെ വിശേഷിപ്പിച്ചത് "ചലിക്കുന്ന വെണ്ണക്കല്ലിൽ തീർത്ത നടരാജ വിഗ്രഹം" എന്നാണ്. ഓർമ്മകൾ മായുന്ന ലോകത്താണ് ഭാനുപ്രിയ എങ്കിലും, ഭാനുപ്രിയയെക്കുറിച്ചുള്ള ഓർമ്മകൾക്ക് ആരാധകരുടെ മനസ്സിൽ അന്നും ഇന്നും ഒരേ തിളക്കമാണ്

സംവിധായകൻ ആർ. സുകുമാരൻ ഭാനുപ്രിയയെ വിശേഷിപ്പിച്ചത് "ചലിക്കുന്ന വെണ്ണക്കല്ലിൽ തീർത്ത നടരാജ വിഗ്രഹം" എന്നാണ്. ഓർമ്മകൾ മായുന്ന ലോകത്താണ് ഭാനുപ്രിയ എങ്കിലും, ഭാനുപ്രിയയെക്കുറിച്ചുള്ള ഓർമ്മകൾക്ക് ആരാധകരുടെ മനസ്സിൽ അന്നും ഇന്നും ഒരേ തിളക്കമാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhanupriya

തെന്നിന്ത്യൻ സിനിമയുടെ തിരശ്ശീലയിൽ സൗന്ദര്യത്തിൻ്റെയും നൃത്തത്തികവിൻ്റെയും മറുവാക്കായിരുന്നു ഭാനുപ്രിയ. രാജശിൽപ്പിയിലെ ശിൽപ്പസൗന്ദര്യം ആവാഹിച്ച നായികയായും, അഴകിയരാവണനിലെ അനുരാധയായും, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ നർത്തകിയായും മലയാളിയുടെ മനസ്സിൽ അവർ മായാതെ നിൽക്കുന്നു. 54-കാരിയായ ഈ പ്രതിഭയുടെ അഭിനയമികവിനൊപ്പം, കുച്ചിപ്പുടി നർത്തകിയെന്ന നിലയിലുള്ള അവരുടെ പ്രാവീണ്യവും എക്കാലവും ചർച്ചാവിഷയമാണ്.

Advertisment

BhanuPriya

സംവിധായകൻ ആർ. സുകുമാരൻ ഭാനുപ്രിയയെ വിശേഷിപ്പിച്ചത് "ചലിക്കുന്ന വെണ്ണക്കല്ലിൽ തീർത്ത നടരാജ വിഗ്രഹം" എന്നാണ്. പെൺസൗന്ദര്യത്തിൻ്റെ പൂർണ്ണതയായ സാലഭഞ്ജികയുടെ ഭാവങ്ങളെല്ലാം ആവാഹിച്ചെടുത്ത രൂപമാണ് രാജശിൽപ്പിയിൽ  പ്രേക്ഷകർ കണ്ടത്. 

Also Read: ഇത് സിനിമയല്ല, ജീവിതം; സമയ്ക്ക് ഒപ്പം ആടി പാടി ആസിഫ്

നൃത്തത്തോടുള്ള അസാമാന്യമായ അഭിനിവേശം കാരണം, അവരുടെ മിക്ക സിനിമകളിലും ക്ലാസിക്കൽ നൃത്തത്തിന് പ്രാധാന്യം നൽകിയിരുന്നു. 'കൊച്ചു കൊച്ചു സന്തോഷങ്ങളിലെ' 'ശിവകര ഡമരുക' എന്ന ഗാനരംഗത്തെ അവരുടെ പ്രകടനം ഇന്നും യൂട്യൂബ് കമൻ്റ് ബോക്സുകളിൽ ഒരു 'നർത്തകിയുടെ റേഞ്ച്' ആയി ചർച്ച ചെയ്യപ്പെടുന്നു.

Bhanupriya 2

സിനിമാലോകത്ത് തിളങ്ങിനിൽക്കുന്ന സമയത്താണ് 1998-ൽ ഭാനുപ്രിയ ഡിജിറ്റൽ എഞ്ചിനീയറായ ആദർശ് കൗശലിനെ വിവാഹം കഴിക്കുന്നത്. 2005-ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും 2018-ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് കൗശൽ മരണപ്പെട്ടു.

Advertisment

Also Read:  ആള് ഇഷ്ടം പറഞ്ഞു, എനിക്കൊരു നിബന്ധനയെ ഉള്ളൂ: വിവാഹത്തെക്കുറിച്ച് രേണു സുധി

ഈ ദുരന്തത്തിന് ശേഷമാണ് ഭാനുപ്രിയയുടെ ജീവിതത്തിൽ ഇരുളടഞ്ഞ ഒരധ്യായം ആരംഭിക്കുന്നത്. ഭർത്താവിൻ്റെ മരണശേഷം കഴിഞ്ഞ രണ്ടുവർഷമായി താൻ ഓർമക്കുറവ് നേരിടുകയാണെന്ന് അവർ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പ്രശ്നം അവരുടെെ നൃത്തത്തെയും അഭിനയത്തെയും ഒരുപോലെ ബാധിച്ചു.

Bhanupriya 23

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

"സില നേരങ്ങളില്‍ സില മണിധര്‍ഗള്‍ എന്ന തമിഴ് ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ ഞാൻ സംഭാഷണങ്ങൾ മറന്നുപോയി," ഭാനുപ്രിയ പറഞ്ഞതിങ്ങനെ. ഡയലോഗുകൾ മറന്നുപോകുന്ന അവസ്ഥ രൂക്ഷമായതോടെ, ഒരു കാലത്ത് ജീവശ്വാസം പോലെ കൊണ്ടുനടന്ന നൃത്തത്തോടുള്ള താൽപ്പര്യവും കുറഞ്ഞു. വീട്ടിൽ പോലും ഇപ്പോൾ നൃത്തം ചെയ്യാൻ തോന്നുന്നില്ലെന്ന് അവർ വേദനയോടെ കൂട്ടിച്ചേർത്തു. 

Bhanupriya 1

ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ഹരം നിറച്ച ആ നൃത്തചലനങ്ങൾ മറവിക്ക് വഴിമാറുമ്പോഴും, ഭാനുപ്രിയയുടെ പ്രതിഭയും സൗന്ദര്യവും ഇന്നും ഓരോ സിനിമാപ്രേമിയുടെയും മനസ്സിലെ മായാത്ത ഓർമയാണ്. ഓർമ്മകൾ മായുന്ന ലോകത്താണ് ഭാനുപ്രിയ എങ്കിലും, ഭാനുപ്രിയയെക്കുറിച്ചുള്ള ഓർമ്മകൾക്ക് ആരാധകരുടെ മനസ്സിൽ അന്നും ഇന്നും ഒരേ തിളക്കമാണ്. 

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: