സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഭാമ. നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ഭാമ ഇന്നും മലയാളി പ്രേക്ഷക ഹൃദയങ്ങളിലുണ്ട്. വിവാഹിതയായതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പേജിൽ ജൂണിലെ തന്റെ പ്രിയപ്പെട്ട ദിവസത്തെക്കുറിച്ചുള്ളൊരു ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് ഭാമ.
Read Also: ഞങ്ങൾ സന്തുഷ്ടരാണ്; പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഭാമ
കയ്യിലെ മോതിരത്തിന്റെ ചിത്രമാണ് ഭാമ പങ്കുവച്ചത്. വിവാഹ നിശ്ചയ മോതിരമാണിതെന്നും നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷമായെന്നും ഭാമ ഒപ്പം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ഭാമയ്ക്കും അരുണിനും ആശംസകൾ നേർന്നിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം. സിനിമാരംഗത്തുനിന്നും നിരവധി പേർ വിവാഹത്തിനെത്തിയിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.