മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാമയും കുടുംബവും. പിറന്നാൾദിന ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. മകൾ ജനിച്ചശേഷം ആദ്യമായാണ് അവളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുന്നത്.
പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. മകൾ ജനിച്ച് ഒരു വർഷമായെങ്കിലും ആദ്യമായാണ് ഗൗരിയുടെ മുഖം ആരാധകർ കാണുന്നത്.
മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.
ബെർത്ത്ഡേയ്ക്ക് മുൻപായി മകൾക്കൊപ്പമുള്ള വീഡിയോ ഭാമ പങ്കുവച്ചിരുന്നു. അതിലും ഗൗരിയുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. ആദ്യ പിറന്നാൾ ദിനത്തിലെങ്കിലും ഭാമയുടെ പൊന്നോമയുടെ മുഖം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് താരം.
Read More: ഒടുവിൽ ആരാധകരുടെ അഭ്യർത്ഥന കേട്ടു; മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ