മലയാളത്തിന്റെ പ്രിയതാരം ഭാമയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. റോയൽ ലുക്കിലാണ് ഭാമയും പ്രതിശ്രുത വരൻ അരുണും ചിത്രങ്ങളിൽ നിറയുന്നത്. കൊച്ചിയിൽ വെച്ചു നടന്ന വിവാഹ റിസപ്ഷനിൽ അനു സിതാര, ശ്രീനിവാസന്‍, മേജര്‍ രവി, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ഷിയാസ് കരീം, റിമി ടോമി, നമിത പ്രമോദ്, ഗോവിന്ദ് പത്മസൂര്യ, ഷാലിന്‍ സോയ, ബിന്ദുപണിക്കര്‍, കല്യാണി, മുക്ത, ശരണ്യ മോഹന്‍ എന്നിങ്ങനെ നിരവധി സെലബ്രിറ്റികൾ പങ്കെടുത്തു.
View this post on Instagram
Photography – @sainu_whiteline Bride – @bhamaa Costume – @thebridesofindia Event – @maritusweddings
View this post on Instagram
Photography – @sainu_whiteline @bhamaa @maritusweddings @t.and.msignature
View this post on Instagram
View this post on Instagram
Photography – @sainu_whiteline @bhamaa & Arun Event – @maritusweddings Costome – @t.and.msignature
View this post on Instagram
#bhama #wedding_reception @anu_sithara @vishnuprasadsignature @bhamaa @sanif_uc_gram
View this post on Instagram
ജനുവരി 30 ന് കോട്ടയത്തു വെച്ചായിരുന്നു ഭാമയും ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണും തമ്മിലുള്ള വിവാഹം. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.
Read more: നടി ഭാമ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ-വീഡിയോ
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു.
പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
ചിത്രങ്ങൾ: സൈനു വൈറ്റ്‌ലൈൻ ഇൻസ്റ്റഗ്രാം പേജ്