മാർച്ച് 12നാണ് നടി ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ, മകൾ വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകൾക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് പങ്കു വയ്ക്കുകയാണ് ഭാമ.
“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിക്കുന്നു.
താൻ ഗർഭിണിയാണെന്ന വിശേഷമോ മകൾ ജനിച്ച വിവരമോ ഒന്നും ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, മകളെ കുറിച്ചുള്ള ഭാമയുടെ പോസ്റ്റിനു താഴെ മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ആരാധകർ അഭ്യർത്ഥിക്കുന്നത്.
Read more: ജൂണിലെ ഭാമയുടെ സ്‌പെഷ്യൽ ഡേ; മനോഹര ചിത്രം പങ്കുവച്ച് പ്രിയതാരം