മൂന്നാഴ്ചയ്ക്കിടെ എട്ടോളം വിവാഹങ്ങൾക്കാണ് മലയാളസിനിമാലോകം സാക്ഷിയായത്. നടി കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹത്തോടെയാണ് തുടക്കം. പിറകെ നടൻ മണിയൻപിള്ളയുടെ മകൻ സച്ചിൻ രാജു, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിൻ, നടിമാരായ ശ്രീരഞ്ജിനി, ഭാമ, പാർവതി, നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരും വിവാഹിതരായി. താരസാന്നിധ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ വിവാഹങ്ങളെല്ലാം തന്നെ എന്നതാണ് മറ്റൊരു പ്രത്യേകത.
ജനുവരി 17 നായിരുന്നു മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായിക കാർത്തികയുടെയും ഡോക്ടർ സുനിൽ കുമാറിന്റെയും മകൻ വിഷ്ണുവിന്റെ വിവാഹം. പൂജയാണ് വധു.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, കാവാലം ശ്രീകുമാർ, മോഹൻലാൽ തുടങ്ങിയവരും വധൂവരന്മാർക്ക് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
Read more: കാർത്തികയുടെ മകൻ വിവാഹിതനായി, ചിത്രങ്ങൾ
ജനുവരി 20നായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹം. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും തമ്മിലുള്ള വിവാഹം നടന്നത്.
തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദുപണിക്കർ, മിയ, ജയസൂര്യ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.
Read more: മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹത്തിനെത്തിയ താരങ്ങൾ; ചിത്രങ്ങളും വീഡിയോയും കാണാം
പ്രശസ്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ മകൻ സച്ചിന്റെയും അഞ്ജനയുടെയും വിവാഹചടങ്ങുകൾക്ക് സാക്ഷിയായതും തലസ്ഥാനനഗരി തന്നെ. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ തന്നെയാണ് വിവാഹചടങ്ങുകൾ നടന്നത്. ജനുവരി 25നായിരുന്നു വിവാഹം.
Read more: മലയാളത്തിന്റെ പ്രിയനടിമാർ ഒറ്റ ഫ്രെയിമിൽ; സൗഹൃദം പങ്കിട്ട് കാർത്തികയും നദിയയും
ജനുവരി 26നായിരുന്നു നടിയും നർത്തകിയുമായ ശ്രീരഞ്ജിനിയുടെ വിവാഹം നടന്നത്. പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരൻ. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരി കൂടിയാണ് ശ്രീരഞ്ജിനി.
മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Read more: നടി ശ്രീരഞ്ജിനിയുടെ വിവാഹചിത്രങ്ങൾ
ജനുവരി 30 ന് കോട്ടയത്ത് വെച്ചായിരുന്നു യുവതാരം ഭാമയുടെ വിവാഹം. ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. തുടർന്ന് സുഹൃത്തുക്കൾക്കും സിനിമാപ്രവർത്തകർക്കുമായി കൊച്ചിയിൽ വിവാഹസത്കാരവും നടന്നു.
Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ
മൂന്നു യുവതാരങ്ങളുടെ വിവാഹത്തിനാണ് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച സാക്ഷിയായത്. പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരാണ് ഇന്നലെ വിവാഹിതരായത്. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു പാർവതി നമ്പ്യാരും വിനീത് മേനോനും തമ്മിലുള്ള വിവാഹം. വളരെ ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
Read more: നടി പാർവതി നമ്പ്യാർ വിവാഹിതയായി
പിന്നാലെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങളുമെത്തി. കോതമംഗലം അത്തിപ്പിള്ളിൽ വീട്ടിൽ എ ആർ വിനയന്റെയും ശോഭനകുമാരിയുടെയും മകൾ ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു വിവാഹം.
Read more: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി
വൈകിട്ട് ചേരാനല്ലൂർ സെന്റ് ജെയിംസ് ചർച്ചിൽ വെച്ച് നടൻ ബാലു വർഗീസും വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Read more: നടൻ ബാലു വർഗീസ് വിവാഹിതനായി