മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങി ഭാമ. ബെർത്ത്ഡേയ്ക്ക് മുൻപായി മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാമ. എന്റെ ബേബി ഗേളിന് ഒരു വയസ് തികയുന്നുവെന്നാണ് വീഡിയോയ്ക്കൊപ്പം ഭാമ കുറിച്ചത്. സംവൃത സുനിൽ, സരയൂ മോഹൻ, രാധിക അടക്കം നിരവധി താരങ്ങൾ ഭാമയുടെ മകൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, അടുത്തിടെ മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.
ആദ്യ പിറന്നാൾ ദിനത്തിലെങ്കിലും ഭാമയുടെ പൊന്നോമയുടെ മുഖം കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ.
Read More: കഴിഞ്ഞ ഓണക്കാലത്ത് ഞങ്ങൾ; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ