കഴിഞ്ഞ ദിവസങ്ങളിലായിരുന്നു യുവനടിമാരായ ഭാമയുടെയും പാർവതിയുടെയും വിവാഹം. ജനുവരി 30 ന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടെ വിവാഹം. ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. തുടർന്ന് സുഹൃത്തുക്കൾക്കും സിനിമാപ്രവർത്തകർക്കുമായി കൊച്ചിയിൽ വിവാഹസത്കാരവും നടന്നു. ഫെബ്രുവരി രണ്ടിനായിരുന്നു പാർവതിയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ പാർവതി നമ്പ്യാരുടെ കഴുത്തിൽ വിനീത് മേനോൻ താലിചാർത്തി. ഇപ്പോഴിതാ, തങ്ങളുടെ പങ്കാളികൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും.
Read more: മൂന്നാഴ്ചകള്‍ക്കുള്ളില്‍ എട്ടു വിവാഹങ്ങള്‍, മലയാള സിനിമയില്‍ ഇത് കല്യാണക്കാലം