കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ നിരവധി പേരാണ് താരത്തിനെതിരെ പല ആരോപണങ്ങളുമായി രംഗത്തെത്തിയത്. പലരും തങ്ങളുടെ സിനിമാ കരിയര്‍ തകര്‍ത്തത് ദിലീപാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു രംഗപ്രവേശം ചെയ്തത്. തന്റെ സിനിമാ സിനിമാ ജീവിതം തകര്‍ത്തത് ഒരു നടനാണെന്ന് ഒരു അഭിമുഖത്തിനിടെ നടി ഭാമ പറഞ്ഞതിന് പിന്നാലെയും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിലെ അവസരം മുടക്കാൻ ചിലർ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകൻ സജി സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നതായണ് അഭിമുഖത്തിൽ ഭാമ പറഞ്ഞത്. അയാളുടെ പേര് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ ഭാമയുടെ സിനിമാ കരിയര്‍ തകര്‍ത്തത് ദിലീപാണെന്ന പ്രചരണവും ശക്തമായി.

ഇതിന് വിശദീകരണവുമായാണ് നടി ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. “ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വ്യക്തി
ദിലീപ് അല്ല എന്നും ഭാമ പോസ്റ്റില്‍ പറയുന്നു.

“ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോൾ ഞാൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും അഭ്യർത്ഥിക്കുന്നു,” ഭാമ വ്യക്തമാക്കി.

കുറച്ച് നാൾ മുൻപ് വി.എം.വിനു സംവിധാനം ചെയ്ത ‘മറുപടി’ എന്ന ചിത്രത്തിലും തന്നെ ഉള്‍പ്പെടുത്തരുതെന്ന് നടന്‍ ആവശ്യപ്പെട്ടതായി നടി പറഞ്ഞു. വിനു തന്നെയാണ് ഇക്കാര്യം ഭാമയോട് പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പാണ് നടന്‍ സംവിധായകനെ ബന്ധപ്പെട്ടത്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ ശേഷം വിനു ഇക്കാര്യം ഭാമയോട് പറഞ്ഞു. ഭാമ നിര്‍ബന്ധിച്ചപ്പോഴാണ് വിനു ആ നടന്റെ പേര് പറഞ്ഞതെന്നും ഭാമ അഭിമുഖത്തിനിടെ പറഞ്ഞു. നടന്‍ ആരാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞ ഭാമ നടന്റെ പേര് പുറത്തുപറയാന്‍ തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook