scorecardresearch

ദുൽഖറിനെ ഇത്രയും മുഖത്തടിച്ചൊരു നായിക വേറെ കാണില്ല! കാന്തയിലെ രംഗത്തെ കുറിച്ച് ഭാഗ്യശ്രീ

Bhagyashri Borse: മുഖത്തടിക്കുന്ന സീൻ ചെയ്യാൻ മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നൽകിയതും ആ രംഗം മികച്ചതാക്കാൻ പ്രേരിപ്പിച്ചതും  ദുൽഖർ തന്നെയെന്ന് ഭാഗ്യശ്രീ

Bhagyashri Borse: മുഖത്തടിക്കുന്ന സീൻ ചെയ്യാൻ മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നൽകിയതും ആ രംഗം മികച്ചതാക്കാൻ പ്രേരിപ്പിച്ചതും  ദുൽഖർ തന്നെയെന്ന് ഭാഗ്യശ്രീ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhagyashri Borse Dulquer Salmaan

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാന്ത' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Advertisment

ചിത്രത്തിൽ ഭാഗ്യശ്രീ ദുൽഖറിനെ തുടരെ തുടരെ മുഖത്തടിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ഭാഗ്യശ്രീ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും എന്നാൽ ദുൽഖറിനെ  ശരിക്കും തല്ലേണ്ടിവന്നുവെന്നും തുറന്നു പറയുകയാണ് ഭാഗ്യശ്രീ.  

Also Read: രേണു സുധിയുടെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്!

ഭാഗ്യശ്രീ അവതരിപ്പിച്ച കുമാരി എന്ന കഥാപാത്രം ദുൽഖർ സൽമാന്റെ കഥാപാത്രത്തെ നിർത്താതെ തല്ലുന്ന രംഗമാണ് ചിത്രത്തിലുള്ളത്. അതുചെയ്യാൻ മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നൽകി ആ രംഗം മികച്ചതാക്കാൻ പ്രേരിപ്പിച്ചത്  ദുൽഖർ തന്നെയായിരുന്നെന്ന് ഭാഗ്യശ്രീ പറയുന്നു.

"എനിക്കതിന് ഒരുപാട് സമയമെടുത്തു. ഞാനതിന് തയ്യാറായിരുന്നില്ല, കാരണം ദുൽഖറിനെ തല്ലുന്നതുപോലെ അഭിനയിച്ചാൽ മതിയോ എന്ന് ഞാൻ ചോദിച്ചു. കാരണം എനിക്ക് ഇതുവരെയും ആരെയും അടിക്കേണ്ടി വന്നിട്ടില്ല. പക്ഷേ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഞാൻ അങ്ങനെതന്നെ ചെയ്യണമെന്ന് ദുൽഖർ സൽമാൻ ശരിക്കും ആഗ്രഹിച്ചിരുന്നുവെന്ന് തോന്നുന്നു. കഥാപാത്രത്തിന്റെ യഥാർത്ഥ ഭാവം പുറത്തുവരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനാൽ ദുൽഖർ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത് എനിക്ക് ചെയ്യേണ്ടി വന്നു," ഭാഗ്യശ്രീയുടെ വാക്കുകളിങ്ങനെ. 

Advertisment

Also Read: 6 വർഷത്തിനിടെ 116 സിനിമകൾ ചെയ്ത സൂപ്പർ ഹീറോ; ആളെ മനസ്സിലായോ?

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നവംബർ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാന്തയിൽ കാണാനാവുക. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് റാണയ്ക്ക്.

ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട എന്നിവർ നിർവഹിച്ചു. 

Also Read:  80 കിലോയിൽ നിന്ന് 65ലേക്ക്, കുറച്ചത് 15 കിലോ: ഫിറ്റ്നസ്സ് തിരിച്ചുപിടിച്ച് ഗ്രേസ് ആന്റണി

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: