scorecardresearch

Bha Bha Bha OTT: ഭഭബ ഒടിടിയിലേക്ക്; ദിലീപ്-മോഹൻലാൽ ചിത്രം എവിടെ, എപ്പോൾ കാണാം?

Bha Bha Bha OTT Release: ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷവുമുണ്ട്

Bha Bha Bha OTT Release: ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷവുമുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bha Bha Ba

Bha Bha Ba OTT

Bha Bha Bha OTT Release Date, Platform: ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഭഭബ.' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം റിലീസിനെത്തി ഒരുമാസം പൂർത്തിയാകും മുന്നേ ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്തുവിട്ടു.

Advertisment

ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രംകൂടിയാണ് ഭഭബ. മോഹൻലാലിന്റെ മാസ്സ് അതിഥി വേഷംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. 

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Also Read: കുടുംബമില്ലെന്നോ? മഞ്ജുവിന് ഞങ്ങളുണ്ട്,  തകർത്തൂ മുന്നേറൂ പെണ്ണേ: ശോഭന

Bha Bha Bha OTT: ഭഭബ ഒടിടി

സീ5(Z5)ആണ് ഭഭബയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Read More: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'

Mohanlal Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: