scorecardresearch

4 ദിവസം, 41 കോടി; ബ്ലോക്ക്ബസ്റ്റർ കുതിപ്പുമായി 'ഭഭബ'

ബോക്സ് ഓഫീസ് കളക്ഷൻ ഇതേരീതിയിൽ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

ബോക്സ് ഓഫീസ് കളക്ഷൻ ഇതേരീതിയിൽ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

author-image
Entertainment Desk
New Update
Bha Bha Ba

Bha Bha Ba box office collection

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഭഭബ.' റിലീസ് ചെയ്ത് ആദ്യ 4 ദിനം പിന്നിടുമ്പോൾ ചിത്രം ആഗോള ഗ്രോസ് കളക്ഷനായി 41 കോടി രൂപ സ്വന്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കളാണ് ബോക്സ് ഓഫീസ് കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

Advertisment

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കളക്ഷൻ ഇതേ രീതിയിൽ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ എത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റ്, മോഹൻലാലിന്റെ മാസ്സ് അതിഥി വേഷമാണ്. 

Also Read: "കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ആദ്യ ദിനം ചിത്രം15 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവയാണ് ചിത്രം സ്വന്തമാക്കിയത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. 

Also Read: റിയൽ കശ്മീർ ഫുട്ബോൾ ക്ലബ് ഒടിടിയിൽ; സീരീസ് എവിടെ കാണാം?

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോക്സ് ഓഫീസിൽ കളക്ഷനിൽ നേട്ടമുണ്ടാക്കുമ്പോഴും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read More: ബോളിവുഡ് താരറാണിമാർ ഒരേ ഫ്രെയിമിൽ; വൈറലായി ചിത്രം

Mohanlal Dileep Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: