പ്രശസ്‌ത ഇറാനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മജീദ് മജീദിയുടെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്സിൽ നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടർ പ്രധാന വേഷത്തിലെത്തുന്നു. ഇഷാൻ ഖട്ടറിന്റെ ആദ്യ ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്സ്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ പ്രോജക്‌ടാണ് ബിയോണ്ട് ദ ക്ലൗഡ്സ്.

beyond the clouds, majid majidi, majid majidi indian film, ishaan khatter

മജീദ് മജീദി, ഇഷാൻ ഖട്ടർ

ഇഷാൻ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ജീവിതവും ബന്ധങ്ങളും പ്രമേയമാകുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ഐകാൻഡി ഫിലിംസുമാണ്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ദീപിക പദുക്കോൺ, കങ്കണ റണൗട്ട് എന്നിവരെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഇല്ലെന്ന് സ്ഥിരീകരിച്ചു. ദ സോങ്ങ് ഓഫ് സ്‌പാരോസ്, ബാരൺ, ദ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ എന്നിങ്ങനെ ലോക ക്ലാസിക് വിഭാഗത്തിലുളള ചിത്രങ്ങൾ പലതും മജീദ് മജീദിയുടെ സംഭാവനയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook