/indian-express-malayalam/media/media_files/2026/01/03/meenakshi-bevco-name-contest-2026-01-03-12-30-40.jpg)
ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ പലപ്പോഴും വലിയ രീതിയിൽ ചർച്ചയാവാറുണ്ട്.
Also Read: ഞങ്ങളുടെ ഹൃദയം തകർത്ത് അവൾ പോയി; സഹോദരിയുടെ മരണത്തിൽ വേദനയോടെ ചിത്ര അയ്യർ
ഇപ്പോഴിതാ, ഒരു ആരാധകന്റെ റിക്വസ്റ്റിന് മീനാക്ഷി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. "മീനൂട്ടി പുതിയ ബെവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?" എന്നായിരുന്നു ആരാധകന്റെ ചോദ്യം.
"കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട 'മൽപ്പാൻ'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും.... (BEVCO ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും)," എന്നാണ് മീനാക്ഷിയുടെ മറുപടി.
Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?
അടുത്തിടെ, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രീമിയം ബ്രാൻഡിയ്ക്ക് പേരും ലോഗോയും നിർദേശിക്കാൻ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു. മികച്ച നിർദേശങ്ങൾക്ക് 10,000 രൂപ വീതം സമ്മാനവും ബെവ്കോ പ്രഖ്യാപിച്ചിരുന്നു.
Also Read: മകനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റി അനീഷ് രവി
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
Also Read: ഇരുന്നു മാത്രമല്ല, നിന്നും ബൈക്ക് ഓടിക്കും; വൈറലായി മഞ്ജുവിന്റെ യാത്ര, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us