scorecardresearch

Besty OTT: ബെസ്റ്റി ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

Besty OTT Release: ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കോമഡിക്കും ആക്ഷനും സസ്‌പെൻസിനും പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്

Besty OTT Release: ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കോമഡിക്കും ആക്ഷനും സസ്‌പെൻസിനും പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update
Besty Teaser

Besty OTT Release

Besty OTT Release Platform: മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാൻ, സിദ്ദിഖിന്റെ മകൻ ഷഹീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കോമഡിക്കും ആക്ഷനും സസ്‌പെൻസിനും പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ജനുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമിച്ചിരിക്കുന്നത്. അഷ്‌കറും ഷഹീനും പുറമേ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എംഎ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ് എന്നിവരും ചിത്രത്തിലുണ്ട്.

Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ

ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിജു സണ്ണി ആണ്. എഡിറ്റിങ് ജോൺ കുട്ടിയും ഒറിജിനൽ സ്കോർ ഔസേപ്പച്ചനും സൗണ്ട് ഡിസൈൻ എം.ആർ രാജാകൃഷ്ണൻ നിർവഹിച്ചു. ഗാനരചന ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒഎം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ.

Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ

Besty OTT: ബെസ്റ്റി ഒടിടി

മനോരമ മാക്സിലൂടെയാണ് ബെസ്റ്റി ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Read More: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: