മികച്ച ഗായകനുള്ള അവാര്‍ഡ് നേടുന്ന ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

‘ഒടിയൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ ആലപിച്ച ഗാനമാണ് അവാർഡിന് അർഹനാക്കിയത്

റെഡ് എഫ്‌എം മലയാളത്തിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടുന്ന ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. ശനിയാഴ്ച നടന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ മികച്ച ഗായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം, ചില ട്രോളുകളും പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.

Read Also: ഒടുവിൽ പാടിയും ‘ഒടിയൻ’; ചിത്രത്തിലെ രണ്ടാമത്തെ ഗാനവും എത്തി

മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് ഒരു മണിക്കൂര്‍ കൊണ്ട് നിരവധി റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുതിർന്ന നടി കവിയൂര്‍ പൊന്നമ്മയില്‍ നിന്നാണ് മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ‘ഒടിയന്‍’ എന്ന ചിത്രത്തിലെ ‘ഏനൊരുവന്‍’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിന് അര്‍ഹനായത്.

‘ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയാണ്. പ്രഭ വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Best singer award to mohanlal red fm award

Next Story
മുകേഷ് ശക്തിമാനാടാ ശക്തിമാന്‍; ‘ധമാക്ക’യില്‍ വ്യത്യസ്ത സ്റ്റെലില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com