scorecardresearch

Mammootty OTT Movies: ഒടിടിയിൽ കാണാവുന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങൾ

Best Mammootty Movies To Watch On OTT: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ

Mammootty OTT Movies: ഒടിടിയിൽ കാണാവുന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങൾ

Mammootty OTT Movies: മലയാളികളുടെ ആഘോഷങ്ങളില്‍ സിനിമയ്ക്കുളള പങ്ക് വളരെ വലുതാണ്. ആഘോഷ ദിവസങ്ങളില്‍ തീയറ്ററില്‍ പോയൊരു സിനിമ പതിവാക്കിയവരാകും അധികവും. എന്നാല്‍ കാലം മാറിയതനുസരിച്ച് സിനിമ കാണുന്ന രീതിയും മാറി. ഇന്ന് വീട്ടിലെ സ്വീകരണ മുറി തന്നെ ഒരു തീയറ്ററാക്കി മാറ്റാം എന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒടിടി പ്ലാറ്റഫോമുകളുടെ കടന്നുവരവ് സിനിമാസ്വാദകര്‍ക്കു കൂടുതല്‍ ഗുണം ചെയ്തു എന്നുവേണം പറയാന്‍. നിങ്ങള്‍ക്കു ഇഷ്ടമുളള സിനിമ സൗകര്യത്തിനനുസരിച്ചു കാണാം എന്ന സവിശേഷതയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ വേറിട്ടതാക്കുന്നത്.

പുതിയ ചിത്രങ്ങള്‍ മാത്രമല്ല ,മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട പഴയകാല ചിത്രങ്ങളും ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. സണ്‍ നെക്സ്റ്റ്, ആമസോണ്‍ പ്രൈം, മനോരമ മാക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ 5, എം എക്‌സ് പ്ലയര്‍ തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാവുന്ന മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.

Best Mammootty Movies To Watch On SunNxt: സണ്‍ നെക്സ്റ്റില്‍ ലഭ്യമായ മമ്മൂട്ടി ചിത്രങ്ങള്‍

Mammootty OTT Movies: New Delhi

ന്യൂ ഡൽഹി (1987)

ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ സംവിധായകന്‍ ജോഷിയാണ്. സുരേഷ് ഗോപി, ത്യാഗരാജന്‍, സുമലത, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മേള (1980)

കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ശ്രീധരന്‍ ചമ്പാടിന്റെ ‘മേള’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. വിശാല്‍ മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ രഘു, അഞ്ജലി നായിഡു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആവനാഴി ( 1986)

ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗീത,സുകുമാരൻ,ജനാര്‍ദ്ദനന്‍,സീമ,നളിനി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.സാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ടി ദാമോദരനാണ്.

കൗരവർ (1992)

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മറ്റൊരു മമ്മൂട്ടി ആക്ഷന്‍ ചിത്രമാണിത്. എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ലോഹിതദാസിന്റെ തിരക്കഥ എഴുതിയ ചിത്രത്തില്‍ വിഷ്ണുവര്‍ധന്‍, തിലകന്‍, ബാബു ആന്റണി, അഞ്ജു എന്നിനരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Mammootty OTT Movies: The King

ദി കിംഗ് (1995)

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ ദി കിങ്’ . മുരളി, വാണി വിശ്വനാഥ്, വിജയരാഘവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസാണ്.

ക്രോണിക് ബാച്ചിലർ (2003)

റോം-കോം(റോമാറ്റിക്ക് കോമഡി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖാണ്. ഫാസില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മുകേഷ്, ഭാവന, രംഭ, ലാലു അലക്‌സ്, ഇന്നസെന്റ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാഴ്ച (2004)

ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം നിറകണ്ണുകളോടെയല്ലാതെ ആര്‍ക്കും കണ്ടു തീര്‍ക്കാനാകില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ തിരക്കഥയും ബ്ലസ്സി തന്നെയാണ് എഴുതിയിരിക്കുന്നത്.

വേഷം (2004)

വി എം വിനുവിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, ഇന്ദ്രജിത്ത്‌, ഇന്നസെന്റ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ നിമ്മാതാവായ ചിത്രത്തിന്റെ ടി എ റസാക്കാണ്.

Mammootty OTT Movies: Rajamanikyam

രാജമാണിക്യം (2005)

തിരുവനന്തപുരം ഭാഷ പറഞ്ഞുകൊണ്ട് മമ്മൂട്ടി ഏറെ കൈയ്യടി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദാണ്. മമ്മൂട്ടി,റഹ്മാൻ,മനോജ്‌ കെ ജയൻ,പത്മപ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ടി എ ഷാഹിദിന്റെയാണ്.

മായാവി (2007)

ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമാണിത്. ഗോപിക, മനോജ് കെ ജയന്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് റാഫി-മെക്കാര്‍ട്ടിനാണ്.

Mammootty OTT Movies: Paleri Manikyam: Oru Pathirakolapathakathinte Katha

പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ (2009)

മമ്മൂട്ടി ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്താണ്. മൈഥിലി, ശ്വേത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം ഏറെ ശ്രദ്ധേയമാണ്.

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ് (2010)

തൃശൂര്‍ ജില്ല പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്താണ്. പ്രിയാമണി, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ പ്രധാന വേഷം ചെയ്ത ചിത്രത്തിന്റെ സംഗീതം ഔസേപ്പച്ചനാണ്.

Mammootty OTT Movies: Pranchiyettan & the Saint

Best Mammootty Movies To Watch On Disney Plus Hotstar : ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ ലഭ്യമായ മമ്മൂട്ടി ചിത്രങ്ങള്‍

യവനിക (1982)

കെ ജി ജോർജ്‌ സംവിധാനം ചെയ്ത ചിത്രത്തിൽ ജലജ,തിലകൻ, ഭരത്‌ ഗോപി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ഹെന്റി നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കെ ജി ജോർജാണ്.

ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988)

കെ മധുവിന്റെ അന്വേഷ്ണാത്മക പശ്ചാതലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍ കെ മധുവാണ്.സുരേഷ് ഗോപി, ജഗതി ശ്രീകുമാർ,മുകേഷ് എന്നിവര്‍ പ്രധാന വേഷം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എസ് എന്‍ സ്വാമിയാണ്.

സാമ്രാജ്യം -(1990)

ജോമോന് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീവിദ്യ, മധു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിച്ചിരിക്കുന്നു.ഷിബു ചക്രവര്‍ത്തി തിരക്കഥ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്.

കോട്ടയം കുഞ്ഞച്ചൻ (1990)

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആക്ഷന്‍ കോമഡി ചിത്രമാണിത്. രഞ്ജിനി, ഇന്നസെന്റ, കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഡെന്നിസ് ജോസഫാണ്.

Mammootty OTT Movies: Kottayam Kunjachan

കുട്ടേട്ടൻ (1990)

ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണിത്. കെ വി എബ്രഹാം നിര്‍മ്മിച്ച ചിത്രത്തില്‍ സരിത, മാതു, ലിസി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമരം (1991)

ബാബു തിരുവല്ല നിര്‍മ്മിച്ച ചിത്രത്തിലെ മമ്മൂട്ടിയുടെ അച്ഛന്‍ വേശം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ലോഹിതദാസിന്റേതാണ്.

സുകൃതം (1994)

ഹരി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം ടി വാസുദേവന്‍ നായരാണ്. ഡോ.എം എം രാമചന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ബോംബേ രവിയാണ്.

ഹരികൃഷ്ണൻസ്‌ (1998)

മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ ഫാസിലാണ്. സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചനാണ്.

ഭൂതക്കണ്ണാടി (1997)

ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ശ്രീലക്ഷ്മി, സിന്ദു ശ്യാം, റിസബാവ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എന്‍ കൃഷ്ണകുമാറാണ്.

Mammootty OTT Movies: Bhoothakkannadi

Best Mammootty Movies To Watch On Amazon Prime Video: ആമസോൺ പ്രൈം വീഡിയോയിൽ കാണാവുന്ന മമ്മൂട്ടി ചിത്രങ്ങള്‍

മേഘം ( 1999)

ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ദിലീപ്, പ്രിയ ഗില്‍, പൂജ ബത്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ നിര്‍മ്മാണം സുരേഷ് ബാലാജിയാണ്.

ബിഗ് ബി ( 2007)

മമ്മുട്ടിയുടെ ആക്ഷന്‍ ഹിറ്റ് ചിത്രമായ ഇതിന്റെ സംവിധായകന്‍ അമല്‍ നീരദാണ്. ഉണ്ണി ആര്‍ സംഭാണം എഴുതിയിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് അല്‍ഫോണ്‍സാണ്.സീ 5, എം എക്സ് പ്ലെയർ എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ചിത്രം കാണാവുന്നതാണ്.

Mammootty OTT Movies: Big B

Best Mammootty Movies To Watch On Manorama MAX: മനോരമ മാക്സിൽ കാണാവുന്ന മമ്മൂട്ടി ചിത്രങ്ങള്‍

ബൽറാം v/s താരദാസ് ( 2006)

ടി ദാമോദരന്‍, എസ് എന്‍ സ്വാമി എന്നിവരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണിത്. കത്രീന കൈഫ്, മുകേഷ്, സിദ്ദിഖ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ നിര്‍മ്മാണം ലിബേര്‍ട്ടി ബഷീറാണ്.

ബസ് കണ്ടക്ടർ (2005)

വി എം വിനു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ടി എ റസാക്കാണ്. പി രാജന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

രാപ്പകൽ (2005)

ടി എ റസാക്കിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഹൗളി പൊറ്റൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നയന്‍താര, ശാരദ എന്നിലര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Mammootty OTT Movies: Rappakal

Best Mammootty Movies To Watch On Zee5: സീ-5 ൽ കാണാവുന്ന മമ്മൂട്ടി ചിത്രങ്ങള്‍

ഓഗസ്റ്റ് 1 (1988)

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്. എം മണി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Best mammootty movies to watch on ott