കേരളം കാത്തിരിക്കുന്ന ഓണം റിലീസ് ആണ് ‘പാല്‍ത്തു ജാന്‍വര്‍’ എന്ന ചിത്രം. ബേസിൽ ജോസഫ്, ജോണി ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജന്‍ ആണ്.
മലയാളികള്‍ക്ക് സുപരിചിതരായ സംവിധായകര്‍ കൂടിയാണ് ബേസില്‍, ജോണി ആന്റണി എന്നിവര്‍. സംവിധാനത്തില്‍ തുടങ്ങി ഇപ്പോള്‍ അഭിനയത്തിലും മികവു തെളിയിച്ച ഇവര്‍ പരസ്പരം ട്രോളുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വിഷയം ചിരിയാണ്. പള്ളിയില്‍ രണ്ടാം മണി അടിക്കുന്നത് പോലെയാണ് ബേസിലിന്റെ ചിരി എന്ന് ജോണി ആന്റണി പറഞ്ഞപ്പോള്‍ ടി വി യില്‍ ഭൂതല സംപ്രേക്ഷണം നിലച്ചു എന്ന് കാണുമ്പോള്‍ വരുന്ന ശബ്ദത്തിനു സമാനമായ ശബ്ദമുള്ള ഒരു ചിരിയാണ് ജോണി ആന്റണിയുടേത് എന്നും ബേസിലും തിരിച്ചടിച്ചു.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത് ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസ്. ഛായാഗ്രഹണം രേണു, എഡിറ്റിങ്ങ് കിരണ്‍ ദാസ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Read Here: Onam Release: ഉത്സവദിനങ്ങൾ കളറാക്കാൻ എത്തുന്ന ഓണചിത്രങ്ങൾ