കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ സൂപ്പര്വ് താരം ബെര്‍ബറ്റോവ് വെള്ളിത്തിരയിലേക്ക്. ബൾഗേറിയൻ സിനിമയായ റെവല്യൂഷന് എക്സിലാണ് ബെർബെറ്റോവ് അഭിനയിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളിലൊരാളായാണ് ബെര്‍ബ എത്തുന്നത്.

ത്രില്ലറുകൾ ഏറെ ഇഷ്ടപെടുന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ പ്രിയപ്പെട്ട ചിത്രമാണ് ഗോഡ് ഫാദർ. അധോലോകത്തിന്റെ കഥ പറയുന്ന ഗോഡ് ഫാദറിലേതില്‍ നിന്നും സ്വാധീനിച്ച പ്രകടനമാകും ബെര്‍ബറ്റോവിന്റേത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഏറെ പ്രതീക്ഷയോടെയാണ് ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയതെങ്കിലും ഒരു ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാനയത്. ഒടുവില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലും ഏറെ വിവാദങ്ങള്‍ക്കും തിരികൊളുത്തിയായിരുന്നു ബെര്‍ബറ്റോവിന്റെ മടക്കം. വെള്ളിത്തിരയിലെ അരങ്ങേറ്റത്തോടെ മൈതാനത്തെ മങ്ങിയ പ്രകടനത്തെ കവച്ചുവെക്കാന്‍ മുപ്പത്തിയേഴുകാരന് സാധിച്ചേക്കും.

മെയ് 11നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. പ്രിയ താരത്തില്‍ നിന്നും മികച്ചൊരു പ്രകടനം കാണാനാകും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ