scorecardresearch
Latest News

അന്ത്യചുംബനമേകി പ്രിയപ്പെട്ടവൻ; നൊമ്പരപ്പെടുത്തും ഈ വീഡിയോ

രണ്ടു തവണയാണ് യുവ നടി ഒന്ദ്രിലയ്ക്ക് അർബുദം ബാധിച്ചത്. മരിക്കുമ്പോൾ 24 വയസ്സായിരുന്നു.

അന്ത്യചുംബനമേകി പ്രിയപ്പെട്ടവൻ; നൊമ്പരപ്പെടുത്തും ഈ വീഡിയോ

രണ്ടു തവണ കാൻസറിനോടു പോരാടി മരണത്തോടു കീഴടങ്ങിയിരിക്കുകയാണ് ഇരുപത്തിനാലുകാരിയായ ബംഗാളി നടി ഒന്ദ്രില ശർമ. ബ്രെയ്ൻ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്ദ്രില ഞായറാഴ്ച്ചയാണ് മരണപ്പെട്ടത്. ‘ജിയോൺ കതി’, ‘ജുമുർ’, ‘ജിബാൻ ജ്യോതി’ തുങ്ങിയ ടിവി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഒന്ദ്രില മുർഷിദാബാദ് സ്വദേശിനിയാണ്. ടെലി സമ്മാൻ പുരസ്കാരം പോലുളള അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുളള താരത്തെ ബ്രെയിൻ സ്ട്രോക്കിനെ തുടർന്ന് നവംബർ ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയുടെ ഇടത്തെ ഭാഗത്ത് രക്തസ്രാവം ഉള്ളതായി സിടി സ്കാനിൽ കാണപ്പെട്ടിരുന്നു.

“ക്രിട്ടിക്കൽ സർജറികളും, ബയോപ്സിയും ഒന്ദ്രിലയുടെ തലചോറിൽ ചെയ്തിട്ടുണ്ട്. ന്യൂറോ സർജൻ, ന്യൂറോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഒന്ദ്രിലയെ ശുശ്രൂഷിച്ചിരുന്നത്” ആശുപത്രി അധികൃതർ പറഞ്ഞു. “പക്ഷെ ഞങ്ങളുടെ പരിശ്രമങ്ങളെയെല്ലാം വിഫലമാക്കി കൊണ്ട് അവർക്കു ഇന്നു രാവിലെ ഹൃദയാഘാതം ഉണ്ടാവുകയും മരണത്തോട് കീഴടങ്ങുകയുമായിരുന്നു. ഉച്ചയ്ക്ക് 12.59 നാണ് ഒന്ദ്രില അവസാനമായി ശ്വസിച്ചത്” ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

ഒന്ദ്രിലയുടെ പ്രിയതമനായ സബ്യാസാചി ചൗധരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തൻെറ പ്രാണനായ ഒന്ദ്രിലയ്ക്ക് കാൽപാദത്തിൽ അവസാന ചുംബനമേകുന്ന സബ്യാസാചിയുടെ ദൃശ്യങ്ങൾ ആരെയും നേമ്പരപ്പെടുത്തുന്നതാണ്.

2015 ലാണ് ഒന്ദ്രിലയ്ക്ക് ബോൺ മാരോ അർബുദമാണെന്ന് പരിശോധനയിൽ തെളിയുന്നത്. വർഷങ്ങളുടെ കീമോതെറാപ്പിയ്ക്കു ശേഷം അർബുദത്തെ തോൽപ്പിച്ച് 2016 ലാണ് ഒന്ദ്രില ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. 2021 ൽ വീണ്ടും ശ്വാസകോശത്തിൽ ട്യൂമർ പിടിപ്പെട്ടതായി റിപ്പോർട്ട് വന്നു. അതിനു വേണ്ടിയുളള കീമോതെറാപ്പി ചെയ്യുന്ന സമയത്താണ് ഒന്ദ്രിലയ്ക്ക് ബ്രെയ്ൻ സ്ട്രോക്ക് ഉണ്ടാകുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

കാൻസറിനെ അതിജിവിച്ചവളെന്നാണ് ഒന്ദ്രിലയെ വിശേഷിപ്പിച്ചിരുന്നത്. കാൻസർ പൂർണമായി മാറി എന്ന ഡോക്ടറുടെ വാക്കിൽ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു ഒന്ദ്രില. തൻെറ പ്രിയതമൻ സബ്യസാചി ചൗധരിയ്ക്കൊപ്പം ‘ബഗാർ’ എന്ന വെബ് സീരീസിലാണ് ഒന്ദ്രില അവസാനമായി അഭിനയിച്ചത്.

ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജിയും മറ്റു പ്രമുഖരും ഒന്ദ്രിലയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. സിനിമകളിലും സീരിയലുകളിലും ചെയ്ത കഥാപത്രങ്ങളിലൂടെ ഒന്ദ്രില ഓർമിക്കപ്പെടുമെന്നാണ് മംമ്ത ബാനർജി പറഞ്ഞത്.

Also Read

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bengali actress aindrila sharma passes away boyfriend emotional video