വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മകൾ പൗലോമി ബസുവാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. സൗമിത്ര ചാറ്റർജിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൗലോമി ബസു പറഞ്ഞു.

എൺപത്തിയഞ്ചുകാരനായ താരം മൂന്നുദിവസമായി പനി ബാധിതൻ ആയിരുന്നെന്നും തിങ്കളാഴ്ച രാത്രിയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നും മകൾ വ്യക്തമാക്കുന്നു. “ബാബയുടെ (അച്ഛൻ) അവസ്ഥ ഇപ്പോൾ സ്റ്റേബിൾ ആണ്. പ്രായാധിക്യമുള്ളതിനാൽ അദ്ദേഹം നിരീക്ഷണത്തിലാണ്,” പൗലോമി ബസു പി.ടി.ഐയോട് പറഞ്ഞു.

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവ് കൂടിയായ സൗമിത്ര ചാറ്റർജി, കഴിഞ്ഞ രണ്ട് മാസമായി തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ബയോപിക്, ഡോക്യുമെന്ററി എന്നിവയുടെ ചിത്രീകരണത്തിലായിരുന്നു.

Read in English: Veteran Bengali actor Soumitra Chatterjee tests positive for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook