scorecardresearch

എന്താണവിടെ സംഭവിക്കുന്നത്? നീതി നടപ്പാക്കേണ്ട സർക്കാർ എവിടെ? പാർവതി ചോദിക്കുന്നു

മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്തു കൊണ്ടാണ് പാർവതിയുടെ ട്വീറ്റ്

മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്തു കൊണ്ടാണ് പാർവതിയുടെ ട്വീറ്റ്

author-image
Entertainment Desk
New Update
Parvathy, പാർവതി, Parvathy Thiruvoth, പാർവതി തിരുവോത്ത്,Thrissur Pooram, തൃശൂർ പൂരം, iemalayalam, ഐഇ മലയാളം

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ബംഗാളിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

Advertisment

ബംഗാൾ വിഷയവുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്തും ഒരു ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. "എന്താണ് ബംഗാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം വരുന്ന ആ ഉത്തരവാദിത്വം എവിടെയാണ്? മനുഷ്യത്വരഹിതമായി പീഡിപ്പിക്കപ്പെടുന്നവർക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്." എന്നാണ് പാർവതി ട്വീറ്റ് ചെയ്യുന്നത്. മമത ബാനർജിയേയും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്തു കൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

publive-image

ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് മമത ബാനർജി ആരോപിക്കുമ്പോൾ തങ്ങളുടെ 6 പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തിയെന്നാണ് ബി ജെ പിയുടെ ആരോപണം. ഓഫീസുകൾ തീവച്ചു നശിപ്പിച്ചും സ്ഥാപനങ്ങൾ കൊള്ളയടിച്ചും ബംഗാളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് കലാപകാരികൾ.

publive-image

സമാധാനം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്‌ദീപ് ധൻകർ ഡിജിപി, ആഭ്യന്തര സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവരെ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. പ്രകോപിതരാവരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment
publive-image

ബംഗാളിലെ അന്തരീക്ഷം കലുഷിതമാകുന്ന അവസരത്തിൽ, തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങൾക്ക് എതിരെ മേയ് അഞ്ചിന് രാജവ്യാപകമായ ഒരു ധർണയ്ക്ക് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

Read more: ബംഗാളിൽ നടക്കുന്നതെന്ത്?

Mamata Banerjee Parvathy Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: