മികച്ച കഥാപാത്രങ്ങളിലൂടെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സൂപ്പര്‍താരത്തിന്റെ മകന് എന്ന ലേബല്‍ ഒന്നുമില്ലാതെ മലയാള സിനിമാ രംഗത്ത് തന്റേതായ ഇരിപ്പിടം തീര്‍ക്കാനും ദുല്‍ഖറിനായി. മലയാളത്തിന് പുറമേ തമിഴിലെ അരങ്ങേറ്റവും പിഴച്ചില്ല. അതും പ്രമുഖ സംവിധായകനായ മണിരത്നത്തിനൊപ്പം.
തുടര്‍ന്ന് ദുല്‍ഖറിനെ നായകനാക്കി മലയാളത്തിലും തമിഴിലും സോളോ എന്ന ചിത്രം ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് ബിജോയ് നമ്പ്യാര്‍. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ബോളിവുഡില്‍ കഴിവു തെളിയിച്ച പ്രതിഭയാണ് ബിജോയ് നമ്പ്യാര്‍. സോളോയില്‍ ദുല്‍ഖറിന്റെ പ്രകടനത്തില്‍ ആകൃഷ്ടനായാണ് ബിജോയ് ബോളിവുഡിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നതെന്ന് മെട്രോ മാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വാര്‍ത്ത സംവിധായകനായ ബിജോയ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.
ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന തിരക്കിലാണ് ബിജോയ് എന്നും ആദ്യപടി ആയത് കൊണ്ടാണ് സ്ഥിരീകരണം നല്‍കാത്തതെന്നും മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സോളോയുടെ റിലീസിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുണ്ട്. സോളോയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മോഡലും അഭിനേത്രിയുമായ ആര്‍ത്തി വെങ്കടേഷും ആന്‍ അഗസ്റ്റിനുമാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡിലെ മികച്ച ചിത്രമായ വാസിര്‍ ഒരുക്കിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍.