/indian-express-malayalam/media/media_files/uploads/2018/04/vishal1.jpg)
തല അജിത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. തലയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാൽ പിന്നെ ആരാധകർ വെറുതെയിരിക്കില്ല. പക്ഷേ ആരാധകരെ കണക്കിലെടുക്കാതെ അജിത്തിൽ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാൽ. മാഗസിൻ വികടൻ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വിശാൽ ഇക്കാര്യം പറഞ്ഞത്.
ചില നടന്മാരുടെ ഫോട്ടോ കാട്ടി അവരിൽ വിശാലിന് ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് ആവശ്യപ്പെട്ടത്. ആദ്യം ദളപതി വിജയ്‌യുടെ ഫോട്ടോയാണ് കാണിച്ചത്. ''വിജയ്‌യെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വിജയ്‌യുടെ ആത്മവിശ്വാസവും വിമർശനങ്ങളെ അതിജീവിക്കാനുളള കഴിവും അധികം സംസാരിക്കാത്ത പ്രകൃതവും എനിക്ക് ഇഷ്ടമാണ്. വിജയ്‌യെ എനിക്ക് ഇഷ്ടമാണ്. വിജയ്‌യിൽ ഇഷ്ടമില്ലെന്ന് പറയാൻ എനിക്ക് ഒന്നുമില്ല'' വിശാൽ പറഞ്ഞു.
അടുത്തതായി അജിത്തിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് വിശാലിനോട് ആവശ്യപ്പെട്ടത്. ''അജിത്തിനെ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ഒരു ആവശ്യത്തിനായി അജിത്തിനോട് സംസാരിക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കിട്ടില്ല. ഈ സ്വഭാവം എനിക്ക് ഇഷ്ടമല്ല. അജിത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിആർഒ സുരേഷ് ചന്ദ്രയോട് ഞാൻ പറഞ്ഞിട്ടുണ്ട്'', വിശാൽ പറഞ്ഞു.
(വീഡിയോ കടപ്പാട്: സിനിമ വികടൻ)
പൊതുപരിപാടികളിലും സിനിമാ പരിപാടികൾക്കും തല അജിത്തിനെ പൊതുവേ കാണാറില്ല. ഇത്തരം പരിപാടികളിൽ നിന്നെല്ലാം അജിത് പൊതുവേ വിട്ടു നിൽക്കാറാണ് പതിവ്. അദ്ദേഹത്തിന്റെ ഈ സ്വഭാവം ചിലപ്പോഴൊക്കെ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.