കഴിഞ്ഞ രണ്ടാഴ്ചയായി, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 22 മുതല്‍, മായാനദി കണ്ടവരുടെയെല്ലാം ചുണ്ടില്‍ ആ പാട്ടുണ്ട്. ‘ബാവ്രാ മന് ദേഖ്നേ ചലാ ഏക് സപ്നാ…’ പ്രണയത്തിന്റെ മാത്രമല്ല, സൗഹൃദത്തിന്റെ കൂടി മായാനദി. കണ്ടിറങ്ങിയവരെല്ലാം കൂടെക്കൂട്ടിയത് മൂന്നു പെണ്‍കുട്ടികളുടെ രാത്രിയിലെ ആ ബാല്ക്കണിയിരുത്തവും, സ്നേഹവും, സൗഹൃദവും, സംഗീതവും കൂടിയാണ്. ചിത്രത്തില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രന് തന്നെയാണ് ആ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയതും.
ഇപ്പോള്‍ പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന തന്നെയെത്തിയിരിക്കുകയാണ്. ഈ പാട്ട് മുഴുവനായി പാടാന്‍ നിരവധി പേരാണ് ദര്‍ശനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഗായകന് സ്വാനന്ദ് കിര്‍കിറെയും എത്തിയിരുന്നു.
ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും ദര്‍ശനയും തകര്‍ത്ത് അഭിനയിച്ച, അല്ല, ജീവിച്ച രംഗം. പരസ്പരം ഒന്നും പറയാതെ ഉള്ളറിയുന്ന സൗഹൃദം തീര്‍ച്ചയായും കണ്ടിരിക്കുന്നവരുടെ കണ്ണു നിറച്ചിരിക്കും.
Read More: മായാനദിയിലെ ‘ബാവ്രാ മന്;’ സ്നേഹമറിയിച്ച് യഥാര്‍ത്ഥ ഗായകന്
പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും ദര്‍ശനയും തകര്‍ത്ത് അഭിനയിച്ച, അല്ല, ജീവിച്ച രംഗം. പരസ്പരം ഒന്നും പറയാതെ ഉള്ളറിയുന്ന സൗഹൃദം തീര്‍ച്ചയായും കണ്ടിരിക്കുന്നവരുടെ കണ്ണു നിറച്ചിരിക്കും.
സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ ‘ഹസാരോം ഖ്വായിഷേന്‍ ഐസി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്വാനന്ദ് കിര്‍കിറേ ആലപിച്ച ‘ബാവ്രാ മന്’ ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന് തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.