വിഖ്യാത സംവിധായകൻ ബസു ചാറ്റർജി (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
1969 ൽ പുറത്തിറങ്ങിയ ‘സാറ ആകാശ്’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ‘ഛോട്ടി സി ബാത്’, ‘പിയാ കാ ഘർ’, ‘ചക്രവ്യൂഹ്’, ‘ബാതോം ബാതോം മേം’ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. (Photo: Express Archive)
ഇടത്തുനിന്നും വലത്തോട്ട്: ഗീരീഷ് കർണാട്, ശശികല, ബാസു ചാറ്റർജി, ഹേമമാലിനിയുടെ അമ്മ ജയ ചക്രവർത്തി. 1977 ൽ പുറത്തിറങ്ങിയ ‘സ്വാമി’യുടെ സെറ്റിൽനിന്ന്. (Photo: Express Archive)
‘മൻസിലി’ന്റെ സെറ്റിൽ അമിതാഭ് ബച്ചനും മൗഷുമി ചാറ്റർജിക്കുമൊപ്പം ബസു ചാറ്റർജി. (Photo: Express Archive)
ഉദിത് നാരായൺ, ശ്വേത പണ്ഡിറ്റ്, രാജേഷ് റോഷൻ എന്നിവർക്കൊപ്പം ബസു ചാറ്റർജി. (Photo: Express Archive)
‘മൻസിലി’ന്റെ സെറ്റിൽ അമിതാഭ് ബച്ചനും രാകേഷ് പാണ്ഡ്യക്കുമൊപ്പം വിശ്രമിക്കുന്ന ബസു ചാറ്റർജി. (Photo: Express Archive)
1978 ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമ ‘ചക്രവ്യൂഹി’ന്റെ സെറ്റിൽ രാജേഷ് ഖന്നയ്ക്കും യൂസഫ് ഹസനുമൊപ്പം ബസു ചക്രവർത്തി. (Photo: Express Archive)
അസ്റാനിയും ബസു ചാറ്റർജിയും. (Photo: Express Archive)
നിർമ്മാതാവ് അമിത് ഖന്നയ്ക്കും ദേവ് ആനന്ദിനുമൊപ്പം ബസു ചാറ്റർജി. മൻ പസന്ത് സിനിമയുടെ ലൊക്കേഷനിൽനിന്നും പകർത്തിയത്. (Photo: Express Archive)
ജീന യഹാം സിനിമയുടെ സെറ്റിൽ ബസു ചാറ്റർജി, ദിന പഥക്, ശബാന ആസ്മി എന്നിവർ. (Photo: Express Archive)