scorecardresearch

‘കുറുമ്പന്‍ തന്നെ’, സഞ്ജുവിന്റെ രസകരമായ വീഡിയോയുമായി ബേസില്‍

ക്രിക്കറ്റ് താരം സഞ്ജുവിനൊപ്പം ബേസില്‍ ചെയ്ത ഒരു ചാറ്റ് ഷോ ഏറെ വൈറലായിരുന്നു.

‘കുറുമ്പന്‍ തന്നെ’, സഞ്ജുവിന്റെ രസകരമായ വീഡിയോയുമായി ബേസില്‍

തമ്മില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുവരാണ് ക്രിക്കറ്റ് താരം സഞ്ജുവും സംവിധായകന്‍ ബേസിലും. ഇരുവരും ഒരുമിച്ചു ചെയ്ത ഒരു ചാറ്റ് ഷോ ഏറെ വൈറലായിരുന്നു. കോഴിക്കോടു ബീച്ചില്‍ സഞ്ജുവിനൊപ്പം സമയം ചെലവഴിക്കുന്നതിനിടയില്‍ ബേസില്‍ പകര്‍ത്തിയ രസകരമായ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബീച്ചില്‍ കച്ചവടത്തിനായി വച്ചിരിക്കുന്ന സാധനങ്ങള്‍ കൊണ്ടു കളിക്കുന്ന സഞ്ജുവിനെ വീഡിയോയില്‍ കാണാം. ‘ കുറുമ്പന്‍ ചേട്ടന്‍’എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ബേസിലിന്റെ ചിരി അടിപൊളി’, ‘ സഞ്ജുവിനെ സിനിമയില്‍ എടുക്കാന്‍ നോക്കണ്ട, ചെക്കനു ഇന്ത്യന്‍ കാപ്റ്റനാകാനുളളതാണ്’ തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.

ബേസില്‍ തന്റെ ആരാധകര്‍ക്കായി ഇത്തരത്തിലുളള രസകരമായ വീഡിയോകള്‍ ഇതിനു മുന്‍പും പങ്കുവച്ചിട്ടുണ്ട്. വിപിന്‍ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ ജയ ജയ ജയ ജയ ഹേ’ യാണ് ബേസിലിന്റെ പുതിയ ചിത്രം.കഴിഞ്ഞ ദിവസം നടന്‍ ജയറാമിന്റെ ചെന്നൈയിലുളള വസതിയില്‍ ഭാര്യയ്‌ക്കൊപ്പം എത്തിയ സഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിയായ മത്സരത്തിനു ചെന്നൈയിലെത്തിയതായിരുന്നു സഞ്ജു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Basil shares funny video with sanju samson