scorecardresearch

ട്രോളില്ലാത്ത പിറന്നാൾ പോസ്റ്റോ? ബേസിലിന് എന്തുപറ്റി? ഇതല്ലല്ലോ പതിവ്? ആരാധകർ ചോദിക്കുന്നു

ബേസിലിന് ഇത്തവണ എന്തുപറ്റി? ഇതല്ലല്ലോ പതിവ്? എന്നാണ് ആരാധകരുടെ ചോദ്യം. ജന്മദിനത്തിൽ പലപ്പോഴും പരസ്പരം ട്രോളി കൊണ്ടുള്ള രസകരമായ പോസ്റ്റുകളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്

ബേസിലിന് ഇത്തവണ എന്തുപറ്റി? ഇതല്ലല്ലോ പതിവ്? എന്നാണ് ആരാധകരുടെ ചോദ്യം. ജന്മദിനത്തിൽ പലപ്പോഴും പരസ്പരം ട്രോളി കൊണ്ടുള്ള രസകരമായ പോസ്റ്റുകളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്

author-image
Entertainment Desk
New Update
Basil Joseph Tovino Thomas

Basil Joseph's Birthday Message for Tovino Thomas: മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ടൊവിനോ തോമസന്റെ പിറന്നാളാണിന്ന്. വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. 

Advertisment

Also Read: കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ

ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ ബേസിൽ ജോസഫ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഹാപ്പി ബർത്ത്ഡേ ശ്രീക്കുട്ടൻ വെള്ളായണി," എന്നാണ് ബേസിലിന്റെ ആശംസ.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘അതിരടി'യിലെ ടൊവിനോ കഥാപാത്രത്തിന്റെ പേരാണ്  ശ്രീക്കുട്ടൻ വെള്ളായണി. ഒരു ഗായകനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

Also Read:  വിവാഹം ഒന്നിന്റെയും അവസാനമല്ല: മഞ്ജു വാര്യർ

അതേസമയം, ബേസിലിന് ഇത്തവണ എന്തുപറ്റി? ഇതല്ലല്ലോ പതിവ്? എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. ജന്മദിനത്തിൽ പലപ്പോഴും പരസ്പരം ട്രോളി കൊണ്ടുള്ള രസകരമായ പോസ്റ്റുകളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. 

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

മെയ് 14 നാണ് അടിരടി തിയേറ്ററുകളിൽ എത്തുക. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. 

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. 

Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: