ലോക്ക്‌ഡൗൺ കാലത്ത് വീട്ടിലെ രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ബേസിൽ ജോസഫ്. ഭാര്യ എലിസബത്ത് ഓൺലൈൻ വഴി തന്റെ എംബിഎ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ബേസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “എലി അവളുടെ എംബിഎ ക്ലാസ് അറ്റൻഡ് ചെയ്യുന്നു, അവളുടെ ടീഷർട്ട് പറയുന്നു സത്യമെന്താണെന്ന്,” എന്ന രസകരമായ കുറിപ്പോടെയാണ് ബേസിൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ’ എന്ന ട്രോളൻമാർ ആഘോഷമാക്കിയ സലിം കുമാറിന്റെ സിനിമാ ഡയലോഗാണ് എലിസബത്തിന്റെ ടീഷർട്ട് ഗ്രാഫിറ്റിയിൽ കാണാൻ കഴിയുക.

Read more: ‘ഡാഡികൂളി’ലെ ഈ വികൃതി പയ്യനെ ഓർമയുണ്ടോ? പുതിയ ചിത്രങ്ങൾ

ഏഴുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു എലിസബത്തും ബേസിലും തമ്മിലുള്ള വിവാഹം. 2017 ഓഗസ്റ്റ് 17 നായിരുന്നു ഇരുവരുടെയും വിവാഹം.

View this post on Instagram

Happy Onam Photo courtesy : @akhil_john__

A post shared by Basil Joseph (@ibasiljoseph) on

View this post on Instagram

A post shared by Basil Joseph (@ibasiljoseph) on

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ബേസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയായതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ബേസിൽ വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്.

‘കുഞ്ഞിരാമായണം’ ആയിരുന്നു ബേസിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ടൊവിനോ തോമസിനെ നായകനാക്കി ‘ഗോദ’ എന്ന ചിത്രവും സംവിധാനം ചെയ്തു. ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘മിന്നൽ മുരളി’യാണ് ബേസിലിന്റെ ഏറ്റവും പുതിയ ചിത്രം. ‘മിന്നൽ മുരളി’യുടെ ചിത്രീകരണം ലോക്ക്ഡൗണിനു മുന്നെ തന്നെ ആരംഭിച്ചിരുന്നു.

Read more: ടൊവിനോ ഇനി ‘മിന്നൽ മുരളി’; ചിത്രത്തിന് തുടക്കമായി

സംവിധായകനെന്ന നിലയിൽ മാത്രമല്ല, അഭിനേതാവ് എന്ന രീതിയിലും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ കഴിഞ്ഞ വ്യക്തിയാണ് ബേസിൽ. ഹോംലി മീൽസ്, കുഞ്ഞിരാമായണം, മായാനദി, പടയോട്ടം, നിത്യഹരിത നായകൻ, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, ലവ് ആക്ഷൻ ഡ്രാമ, മനോഹരം, കെട്ട്യോളാണ് എന്റെ മാലാഖ, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബേസിലിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook