കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായ ബേസില്‍ ജോസഫ് ഇന്ന് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.
ഏഴ് വർഷം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.

സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം. ഇന്ന് ചിങ്ങം ഒന്നിന് വിവാഹത്തൊടൊപ്പം മറ്റൊരു വലിയ പ്രഖ്യാപനം കൂടിയാണ് ബേസില്‍ നടത്തിയിട്ടുളളത്.

അടുത്ത സിനിമയുടെ പ്രഖ്യാപനമാണ് ബേസില്‍ നടത്തിയത്. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും ആണ് നായകന്മാരാകുന്നതെന്നാണ് ബേസില്‍ വ്യക്തമാക്കിയത്. ഉണ്ണി ആര്‍ ആണ് കഥയെഴുതുന്നത്. നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ എവിഎ പ്രൊഡക്ഷൻസിന് വേണ്ടി എവി അനൂപും ചേർന്ന് നിർവഹിക്കുന്നു.

“കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ”, ബേസില്‍ കുറിച്ചു.

എ​ൻ​ജി​നിയ​റിം​ഗി​നു പ​ഠി​ക്കു​ന്പോ​ഴും ബേ​സി​ൽ സി​നി​മ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നി​ല്ല. ബി​രു​ദം നേ​ടി ഇ​ൻ​ഫോ​സി​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് സി​നി​മ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​ത്. വൈ​കാ​തെ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി ‘പ്രി​യം​വ​ദ കാ​ത​ര​യാ​ണ്’ എ​ന്ന പേ​രി​ൽ ഷോ​ർ​ട്ട് ഫി​ലം സം​വി​ധാ​നം ചെ​യ്തു. 17 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ചി​ത്രം യു ​ട്യൂ​ബി​ൽ അ​പ്ലോ​ഡ് ചെ​യ്ത​താ​ണ് ബേ​സി​ലി​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

ഹ്ര​സ്വ​ചി​ത്രം ക​ണ്ട വി​നീ​ത് ശ്രീ​നി​വാ​സ​ൻ ‘തി​ര’ എ​ന്ന സി​നി​മ​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​കാ​ൻ അ​വ​സ​രം ഒ​രു​ക്കി. പി​ന്നാ​ലെ അ​നൂ​പ് ക​ണ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ‘ഹോം​ലി മീ​ൽ​സി​ൽ’ അ​ഭി​ന​യി​ച്ചു. ഇ​തോ​ടെ മ​ന​സി​ൽ ഉ​രു​ണ്ടു​കൂ​ടി​യ സി​നി​മാ മോ​ഹ​ങ്ങ​ളാ​ണ് ബേ​സി​ലി​ന് ജോ​ലി രാ​ജി​വ​യ്ക്കാ​നും ‘കു​ഞ്ഞി​രാ​മ​യ​ണ’​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​കാ​നും പ്ര​ചോ​ദ​ന​മാ​യ​ത്. പി​താ​വ് ഉ​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ണി​ച്ചാ​ണ് സ​നി​മ​യി​ൽ ഉ​റ​ച്ചു​നി​ന്ന​ത്. ‘ഗോ​ദ’​യും വി​ജ​യ​മാ​യ​തോ​ടെ ത​ന്നോ​ടും സി​നി​മ​യോ​ടു​മു​ള്ള വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മീ​പ​ന​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വ​ന്നു​വെ​ന്ന് ബേ​സി​ൽ പ​റ​യു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook