scorecardresearch
Latest News

ജയയ്‌ക്കൊപ്പം കരഞ്ഞും ചിരിച്ചും ഒരു കുട്ടി ആരാധിക; വീഡിയോയുമായി ബേസില്‍

ബേസില്‍ പങ്കുവച്ച ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

ജയയ്‌ക്കൊപ്പം കരഞ്ഞും ചിരിച്ചും ഒരു കുട്ടി ആരാധിക; വീഡിയോയുമായി ബേസില്‍

തീയറ്ററുകളില്‍ പ്രശംസ നേടി മുന്നേറുകയാണ് വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ജയ ജയ ജയ ജയഹേ’. ബേസില്‍ ജോസഫ്, ദര്‍ശന രാജന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നെന്നാണ് ഉയരുന്ന പ്രതികരണങ്ങള്‍. ബേസില്‍ പങ്കുവച്ച ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയേയാണ് എന്നു പറഞ്ഞു കൊണ്ടാണ് ബേസില്‍ പോസ്റ്റു ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ദര്‍ശനയുടെ കഥാപാത്രമായ ജയ കരയുമ്പോള്‍ കരയുകയും പിന്നീട് ചിരിക്കുമ്പോള്‍ മുഖത്ത് ചിരി വിടരുകയും ചെയ്യുന്ന കുട്ടി സിനിമാസ്വാദകയെ വീഡിയോയില്‍ കാണാം.

‘ സിനിമയുടെ മാജിക്. വിപിന്‍ദാസ് ഇതു നിനക്കായ്’ എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ കൊച്ചു കുട്ടികളെ വരെ പിടിച്ചിരുത്തിയ സിനിമ മാസ്സാണ്’ എന്ന കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

വിപിൻ ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. എഡിറ്റർ ജോൺകുട്ടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Basil joseph shares theatre reaction video goes viral jaya jaya jaya jayahey movie