scorecardresearch

മിന്നൽ മുരളിയ്ക്കിത്ര ഗ്ലാമർ വേണ്ട, മണ്ണിലിട്ടൊന്നുരുട്ടിയെടുത്തേക്ക്; സഹായികളോട് ബേസിൽ

മിന്നൽ മുരളി ഷൂട്ടിനിടയിലെ രസകരമായ വീഡിയോയുമായി ബേസിൽ

മിന്നൽ മുരളിയ്ക്കിത്ര ഗ്ലാമർ വേണ്ട, മണ്ണിലിട്ടൊന്നുരുട്ടിയെടുത്തേക്ക്; സഹായികളോട് ബേസിൽ

മികച്ച പ്രേക്ഷകപിന്തുണ നേടി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ് ടൊവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ഡിസംബർ 24ന് റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട ഹൈപ്പ് കണ്ട് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ‘മിന്നൽ മുരളി’ നിരാശരാക്കിയില്ലെന്നതിന് തെളിവാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും.

Read more: നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വർക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചൻ

ഇപ്പോഴിതാ, മിന്നൽ മുരളി ഷൂട്ടിനിടയിലെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബേസിൽ. ക്ലൈമാക്സിലെ ആക്ഷൻ സീനുകളുടെ ചിത്രീകരണത്തിൽ നിന്നുള്ളതാണ് വീഡിയോ. ടൊവിനോയുടെ കോസ്റ്റ്യൂമിന് കുറച്ചുകൂടി മങ്ങിയ ലുക്ക് തോന്നാനായി സഹായികളെ കൊണ്ട് ടൊവിനോയെ മണ്ണിൽ കുളിപ്പിക്കുകയാണ് സംവിധായകൻ.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഡെക്കറെഷൻ ഒന്നും വേണ്ട, ഭാസി ഭംഗി കുറക്ക്’, ‘ഇവനെ ഇതിലിട്ട് ഒന്ന് പെരട്ടി എടുക്ക്’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്​, സ്​നേഹ ബാബു, ഫെമിന ജോർജ്​ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Basil joseph shares minnal murali location video tovino thomas

Best of Express