/indian-express-malayalam/media/media_files/2025/12/30/basil-joseph-family-2025-12-30-13-49-31.jpg)
നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രമാണ് ‘അതിരടി’. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ബേസിലിന്റെ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. ചിത്രത്തിൽ സാംകുട്ടി എന്ന കോളജ് വിദ്യാർത്ഥിയായാണ് ബേസിൽ പ്രത്യക്ഷപ്പെടുന്നത്.
‘അതിരടി'യിൽ കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ച അനുഭവം പങ്കിട്ട് ബേസിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "നാലു വർഷത്തെ കോളേജ് കാലമാണ് ചിത്രത്തിൽ. നിങ്ങളുടെ പ്രായമുള്ള കുട്ടികളാണ് എന്റെ ക്ലാസ്സ്മേറ്റ്സായി വരുന്നത്. അവർക്കു കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പഴയ കോളേജ് കാലമൊക്കെ മിസ്സ് ചെയ്യാൻ തുടങ്ങി. പഴയ എനർജിയും ആരവവുമൊക്കെ മിസ്സാവുന്നല്ലോ ഈശ്വരാ എന്നു ആലോചിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിൽ ചെന്നു കയറിയപ്പോൾ, ദേ ഭാര്യയും കുട്ടിയുമൊക്കെ ഇരിക്കുന്നു. റിയാലിറ്റി ഹിറ്റ് മി ഹാർഡ്," ബേസിലിന്റെ വാക്കുകളിങ്ങനെ.
Also Read: മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്? മന്ത്രിയോട് ബേസിലിന്റെ ചോദ്യം
മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളായ അരുണ്‍ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
Also Read: 'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ
പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ഛായാഗ്രഹണം - സാമുവൽ ഹെന്റി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്‌സ്, വിഎഫ്എക്‌സ് - മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
Also Read: വേർപിരിഞ്ഞെങ്കിലും ആ സൗഹൃദം മായുന്നില്ല; പ്രിയദർശന്റെ കൈപിടിച്ച് ലിസിയെത്തി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us