scorecardresearch

'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ

ബേസിലിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്

ബേസിലിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Naslen Basil

ചിത്രം: ഇൻസ്റ്റഗ്രാം

നടനും സംവിധായകനുമായ ബേസിൽ ജോസഫ് നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്ന ആദ്യ ചിത്രമാണ് ‘അതിരടി’. ബേസിലിനൊപ്പം ടൊവിനോ തോമസും വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. അതിരടിയിലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Advertisment

സാം കുട്ടി എന്ന 'ചുള്ളൻ' കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ, സാം കുട്ടിയായുള്ള ബേസിലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് ബേസിലിന്റെ പോസ്റ്റിൽ രസകരമായ കമന്റുകളുമായി എത്തുന്നത്.

Also Read: സാം കുട്ടിയായി ബേസിൽ; 'അതിരടി' ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി' എന്നാണ് നടൻ നസ്‌ലെൻ പോസ്റ്റിൽ കുറിച്ചത്. പതിനയ്യായിരത്തോളം ലൈക്കുകൾ ലഭിച്ച ഈ കമന്റിൽ നടൻ ടോവിനോ തോമസ് പങ്കുവച്ച മറുപടിയും രസകരമാണ്. 'നീയാണ് ഇവന്റെ പ്രധാന ലക്ഷ്യം. ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ' എന്നായിരുന്നു ടൊവിനോയുടെ മറുപടി.

Also Read: ഒരു മന്ത്രിയോടും ആരും അങ്ങനെയൊരു ചോദ്യം ചോദിച്ചുകാണില്ല?; ബേസിൽ അന്ന് ചോദിച്ചത്

'ചെറുപ്പക്കാരൻ തന്നെ' എന്നാണ് നടി നിഖില വിമലിന്റെ കമന്റ്. 'എന്റമ്മേ സീൻ മോനെ' എന്ന് നടൻ ആന്റണി വർഗീസും, 'പൊളിച്ചടാ മുത്തേ കമോൺ ഡാ' എന്ന് നടി നസ്രിയയും കമന്റു ചെയ്തിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഗുരു സോമസുന്ദരം, സംഗീത് പ്രദീപ്, ലുക്ക്മാൻ അവറാൻ, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, അമല പോൾ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളാണ് ബേസിലിന്റെ പോസ്റ്റിൽ കമന്റുമായെത്തുന്നത്.

Read More: കളങ്കാവൽ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Basil Joseph Naslen K Gafoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: