/indian-express-malayalam/media/media_files/2026/01/10/basil-joseph-parasakthi-2026-01-10-16-51-32.jpg)
ശിവകാർത്തികേയൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'പരാശക്തി' പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഏവർക്കും സർപ്രൈസ് സമ്മാനിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ താരം ബേസിൽ ജോസഫും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട്.
Also Read: New OTT Release: ഒടിടിയിൽ ഏറ്റുമുട്ടാൻ കളങ്കാവലും ഭഭബയും; റിലീസ് ഒരേ ദിവസം
സുധ കൊങ്കാര സംവിധാനം ചെയ്ത 'പരാശക്തി'യിൽ കാമിയോ റോളിലാണ് ബേസിൽ എത്തുന്നത്. ഇതാദ്യമായാണ് ബേസിൽ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ
വിജയ് നായകനാകുന്ന 'ജനനായകൻ' മാറ്റിവെച്ചതോടെ, ഈ പൊങ്കൽ സീസണിൽ തിയേറ്ററുകളിൽ ആദ്യം എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'പരാശക്തി'. 'സൂരറൈ പോട്ര്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കാര ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.
യുവ താരം ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നടൻ രവി മോഹൻ (ജയം രവി) ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് പരാശക്തി വിലയിരുത്തപ്പെടുന്നത്.
Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us